‘വൻകിട പെയിന്റിംഗ് കമ്പനികളുടെ കടന്നുകയറ്റം അവസാനിപ്പിക്കുക”; ഓൾ കേരള പെയിന്റേഴ്സ് കോൺഗ്രസ്സ്


Advertisement

കോഴിക്കോട്‌: പെയിന്റിംഗ് തൊഴിൽ മേഖലയിൽ വൻകിട പെയിന്റിംഗ് കമ്പനി കടന്നുകയറുകയും കമ്പനിക്കാർ നേരിട്ട് ജോലി ഏറ്റെടുക്കുന്ന സമ്പ്രദായം കമ്പനി അവസാനിപ്പിക്കണമെന്ന് ഓൾ കേരള പെയിന്റേഴ്സ് കോൺഗ്രസ്സ് കോഴിക്കോട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. സംസ്ഥാന ജനറൽ സെക്രട്ടറി ജോഷി കുരീക്കാട്ടിൽ യോഗം ഉദ്ഘാടനം ചെയ്തു.

Advertisement

ഇക്കാരണത്താല്‍ നിരവധി പെയിന്റിംഗ് തൊഴിലാളികൾ ബുദ്ധിമുട്ട് നേരിടുകയാണെന്നും കമ്മിറ്റി പറഞ്ഞു. ജില്ലാ പ്രസിഡന്റ്‌ മനോജ് കാപ്പാട് അദ്ധ്യക്ഷത വഹിച്ചു. രാമചന്ദ്രൻ ആയടത്തിൽ, പി.കെ പുരുഷോത്തമൻ, സുധീർ വട്ടക്കിണർ എന്നിവർ സംസാരിച്ചു.

Advertisement
Advertisement