കച്ചവടക്കാരോട് ഫുഡ്സേഫ്റ്റി ഓഫീസര്‍മാര്‍ കാണിക്കുന്ന വഞ്ചന അവസാനിപ്പിക്കുക; കൊയിലാണ്ടിയിലെ കണ്‍വന്‍ഷനില്‍ സര്‍ക്കാറിനോട് ആവശ്യമുന്നയിച്ച് ഓള് കേരള ഫിഷ്മര്‍ച്ചന്റ് കമ്മീഷന് ഏജന്‍സി
കൊയിലാണ്ടി: ഓള് കേരള ഫിഷ്മര്‍ച്ചന്റ് കമ്മിഷന് ഏജന്‍സി കോഴിക്കോട് ജില്ല കമ്മിറ്റി കണ്വെന്ഷന് കൊയിലാണ്ടി ചെറിയമങ്ങാട് ശ്രീ ദുര്‍ഗ കല്യാണമാണ്ഡപത്തില്‍ വെച്ച് നടന്നു. കച്ചവടക്കാരോട് ഫുഡ്സേഫ്റ്റി ഓഫീസര്‍മാര്‍ കാണിക്കുന്ന വഞ്ചന അവസാനിപ്പിച്ച് നീതി പുലര്‍ത്തണമെന്ന് യോഗം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
അന്തരിച്ച എം.എച്ച്.ആര് മുസ്തഫയുടെ കുടുംബത്തിനുള്ള ട്രസ്റ്റിന്റെ ധനസഹായം കൊയിലാണ്ടി എം.എല്‍.എ കാനത്തില്‍ ജമീല ചടങ്ങില്‍ വിതരണം ചെയ്തു. ചടങ്ങില്‍ മുതിര്‍ന്ന പൗരന്മാരെ ആദരിച്ചു.
പരിപാടി കാനത്തില്‍ ജമീല ഉദ്ഘടനം ചെയ്തു. ട്രസ്റ്റ് അംഗക്കുള്ള കാര്‍ഡ് വിതരണം സംസ്ഥാന പ്രസിഡന്റ് സി.എം.ഷാഫി നിര്‍വഹിച്ചു. മുഖ്യ പ്രഭാഷണം വി.വി.അനില്‍ നിര്‍വഹിച്ചു. ശ്യാം സ്വാഗതം പറഞ്ഞ ചടങ്ങില്‍ ബഷീര്‍, വൈശാഖ് കെ.കെ, കെ.പി.മണി എന്നിവര്‍ സംസാരിച്ചു.