ഓള്‍ ഇന്ത്യ ലോയേഴ്സ് യൂണിയന്‍ കൊയിലാണ്ടി യൂണിറ്റ് കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു
കൊയിലാണ്ടി: ഓള്‍ ഇന്ത്യ ലോയേഴ്സ് യൂണിയന്‍ കൊയിലാണ്ടി യൂണിറ്റ് കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു. ഒപ്പം അഡ്വ: ആര്‍.യു ജയശങ്കര്‍ മെമ്മോറിയല്‍ സ്റ്റഡി സെന്ററും ഉദ്ഘാടനം ചെയ്തു. എ.ഐ.എല്‍.യു അഖിലേന്ത്യാ വൈസ് പ്രസിഡന്റ് ഇ കെ നാരായണന്‍ യൂണിറ്റ് കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു.
എ.ഐ.എല്‍.യു ജില്ലാ സെക്രട്ടറി കെ. സത്യന്‍ സ്റ്റഡി സെന്ററിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. അഡ്വ: പി പ്രശാന്ത് അധ്യക്ഷത വഹിച്ച ചടങ്ങില്‍ അഡ്വ: ് പി. ജെതിന്‍ സ്വാഗതം പറഞ്ഞു. ചടങ്ങില്‍ ജുഡീഷ്യല്‍ സര്‍വീസ് എക്‌സാമില്‍ ഒന്നാം റാങ്ക് ലഭിച്ച അഡ്വ: ചിത്രലേഖ നായരേ അഡ്വ: കെ. ജയരാജന്‍ മൊമെന്റോ നല്‍കി ആദരിച്ചു.
അഡ്വ: കെ.എന്‍ ജയകുമാര്‍, അഡ്വ: ആര്‍ എന്‍ രഞ്ജിത്ത്, അഡ്വ: പി ടി ഉമേന്ദ്രന്‍, അഡ്വ: സുനില്‍മോഹന്‍, അഡ്വ: രാജീവന്‍ നാഗത്ത് തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു, അഡ്വ: പ്രവീണ്‍ ഓട്ടൂര്‍ നന്ദിയും പറഞ്ഞു.
sUMMARY: all-india-lawyers-union-inaugurated-unit-committee-office.