എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയവരെ അനുമോദിച്ച് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍


നന്തി ബസാര്‍: അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്‍ നന്തി വില്ലേജ് കമ്മറ്റി എസ്.എസ്.എല്‍.സി, +2 പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയവരെ അനുമോദിച്ചു. ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് മത്സരത്തില്‍ സംസ്ഥാന തല ജേതാവായ ദേവലക്ഷ്മി, പുതുച്ചേരി ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റിന്റെ നേതൃത്വത്തില്‍ നടത്തിയ ആനന്ദ താണ്ഡവം പരിപാടിയില്‍ പങ്കെടുത്ത് ലോക റിക്കോര്‍ഡ് നേടിയ തൃഷ ബൈജു, ഫിഡെ റേറ്റഡ് ചെസ്സ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത് അന്താരാഷ്ട്ര റേറ്റിംഗ് കരസ്ഥമാക്കിയ അനന്തകൃഷ്ണന്‍ എന്നിവരെയും ഉപഹാരം നല്‍കി ആദരിച്ചു.

വില്ലേജ് കമ്മറ്റി പ്രസിഡന്റ് സിന്ധു കാട്ടിലിന്റെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങ് ജില്ലാ സെക്രട്ടറി കെ.പുഷ്പജ ഉദ്ഘാടനം ചെയ്ത് ഉപഹാരങ്ങള്‍ നല്‍കി. പി.കെ.ഷീജ, രജുല എന്നിവര്‍ സംസാരിച്ചു. ഏരിയ തല വനിതാ കലോത്സവത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കാന്‍ സഹായിച്ച മുഴുവന്‍ പേര്‍ക്കും പ്രോത്സാഹന സമ്മാനവും നല്‍കി. സെക്രട്ടറി സ്മിതി പി സ്വാഗതവും, ട്രഷറര്‍ ശ്രീലത നന്ദിയും പറഞ്ഞു.