കടലിൽ മീൻ പിടിക്കാനായി പോകുന്നവരോട്; തിരമാലകൾ ആഞ്ഞടിക്കുകയാണ്; കടലാക്രമണത്തിനും സാധ്യത ഏറെ; വേണം അതീവ ജാഗ്രത; വിവരങ്ങൾ അറിയാം
കൊയിലാണ്ടി: മത്സ്യത്തൊഴിലാളികളുടെ ശ്രദ്ധയ്ക്ക്, കേരള-ലക്ഷദ്വീപ്-കർണാടക തീരങ്ങളിൽ പോസ്റ്റിൻസ്ഞ്ചസം തീയ്യതി വരെ മത്സ്യബന്ധനത്തിന് പോകുന്നതിനു വിലക്ക്. മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റര്‍ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാലാണ് നിർദ്ദേശം.
പന്ത്രണ്ടാം തീയ്യതി രാത്രി 11.30 വരെ 3.0 മുതൽ 3.7 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കടലാക്രമണത്തിനു സാധ്യത ഉള്ളതിനാൽ മൽസ്യ തൊഴിലാളികൾ ഏറെ ശ്രദ്ധ പാലിക്കണം.
കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.
മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണ്ണമായും ഒഴിവാക്കുക.