മതപ്രഭാഷണവും ഭക്ഷണവിതരണവുമൊക്കെയായി പത്താം വാര്‍ഷികം ആഘോഷമാക്കി നന്തി കടലൂര്‍ മുറിക്കല്ലിന്റകം അല്‍ ബഹര്‍ മൊയ്ലൂദ് കമ്മിറ്റി


നന്തി ബസാര്‍ : നബിദിനവും പത്താം വാര്‍ഷികവും  ആഘോഷമാക്കി കടലൂര്‍ മുറിക്കല്ലിന്റകം അല്‍ ബഹര്‍ മൊയ്ലൂദ് കമ്മിറ്റി. മുറിക്കല്ലിന്റകം ബീച്ചില്‍ സംഘടിപ്പിച്ച പരിപാടിയില്‍ രാവിലെ നടന്ന മൊയ്ലൂദ് പാരായണത്തിന് മഹല്ല് ഖത്തീബ് ഉസ്താദ് മുഹമ്മദലി ദാരിമി ശ്രീക ണ്ഡപുരം നേതൃത്ത്വം നല്‍കി. തുടര്‍ന്ന് ഭക്ഷണ വിതരണം നടത്തി.

ഉസ്താദ് ആഷിക് ദാരിമി ആലപ്പുഴ ‘തിരുനബിയുടെ സാരോപദേശം’ എന്ന വിശയത്തെ ആസ്പതമാക്കി പ്രഭാഷണം നടത്തി.
വൈകീട്ട് നടന്ന മത പ്രഭാഷണ പരിപാടിയില്‍ കുഞ്ഞബ്ദുള്ള മര്‍ഹബയുടെ അദ്ധ്യക്ഷതയില്‍ റാഫി ദാരിമി സ്വാഗതം പറഞ്ഞു, അഥിതികളെ പരിചയപ്പെടുത്തിയത് റഷീദ് മണ്ടോളി ആയിരുന്നു. ബാലന്‍ അമ്പാടി, മുഹമ്മദലി ദാരിമി, ടി.കെ. നാസര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. കരീം കരീംനാസ് നന്ദി രേഖപ്പെടുത്തി.