എ.കെ.ജി ഫുട്‌ബോള്‍ മേള; ആവേശകരമായ ഫൈനലില്‍ ജ്ഞാനോദയം ചെറിയമങ്ങാടിനെ തകര്‍ത്ത് ചാമ്പ്യന്‍മാരായി ജനറല്‍ എര്‍ത്ത് മൂവേഴ്‌സ് കൊയിലാണ്ടി


കൊയിലാണ്ടി: എ.കെ.ജി ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ചാമ്പ്യന്‍മാരായി ജനറല്‍ എര്‍ത്ത് മൂവേഴ്‌സ് കൊയിലാണ്ടി. ഫൈനലില്‍ ജ്ഞാനോദയം ചെറിയമങ്ങാടിനെ 1-0 നാണ് ജനറല്‍ എര്‍ത്ത് മൂവേഴ്‌സ് കൊയിലാണ്ടി പരാജയപ്പെടുത്തിയത്. ആദ്യ പകുതിയില്‍ സൂപ്പര്‍ താരം ആഷിഖ് ഉസ്മാന്‍ ആണ് വിജയ ഗോള്‍ നേടിയത്. പൊരുതിക്കളിച്ചെങ്കിലും ജ്ഞാനോദയം ചെറിയ മങ്ങാടിന് ഗോള്‍ മടക്കാന്‍ കഴിഞ്ഞില്ല.


കൊയിലാണ്ടി സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സ്റ്റേഡിയത്തില്‍ നിറഞ്ഞ കാണികള്‍ക്ക് മുമ്പിലായിരുന്നു ഫൈനല്‍ മത്സരം. ജ്ഞാനോദയം ചെറിയമങ്ങാടിന്റെ പൊന്നൂസ് ടൂര്‍ണമെന്റിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടു. ജനറല്‍ എര്‍ത്ത് മൂവേഴ്സിന്റെ അബ്ബാസ് ആന്റണിയാണ് ടൂര്‍ണമെന്റിലെ ടോപ് സ്‌കോറര്‍. ബെസ്റ്റ് ഗോള്‍കീപ്പര്‍ ആയി ജ്ഞാനോദയത്തിന്റെ കമറുവും ബെസ്റ്റ് ഡിഫന്റര്‍ ആയി ജനറല്‍ എര്‍ത്ത് മൂവേഴ്‌സിന്റെ ഏലിയാസും തിരഞ്ഞെടുക്കപ്പെട്ടു.

പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഫൈനലില്‍ മുഖ്യാതിഥിയായി പങ്കെടുത്തു. കാനത്തില്‍ ജമീല എം.എല്‍.എ വിജയികള്‍ക്ക് ട്രോഫികള്‍ വിതരണം ചെയ്തു.


Summary: akg football tournament final