എ.കെ.ജി ഫുട്‌ബോള്‍ മേള: ബ്ലാക്ക്‌സണ്‍ തിരുവോടിനെ തകര്‍ത്ത് ജ്ഞാനോദയം ചെറിയമങ്ങാട് ഫൈനലില്‍


Advertisement

കൊയിലാണ്ടി: കൊയിലാണ്ടിയില്‍ നടക്കുന്ന എ.കെ.ജി ഫുട്‌ബോള്‍ മേളയിലെ ആദ്യ ഫൈനലിസ്റ്റായി ജ്ഞാനോദയം ചെറിയമങ്ങാട്. ഇന്നലെ നടന്ന സെമി ഫൈനലില്‍ ബ്ലാക്‌സണ്‍ തിരുവോടിനെ 2-0ത്തിന് പരാജയപ്പെടുത്തിയാണ് ജ്ഞാനോദയം ചെറിയമങ്ങാട് ഫൈനല്‍ ഉറപ്പിച്ചത്.

Advertisement

നാളെ രാത്രിയോടെ ഫൈനലില്‍ ജ്ഞാനോദയം ചെറിയമങ്ങാട് ആരുമായി ഏറ്റുമുട്ടുമെന്ന് വ്യക്തമാകും. രണ്ടാം സെമി ഫൈനലില്‍ നാളെ ഏഴ് മണിക്ക് ചെല്‍സി വെള്ളിപറമ്പും ജനറല്‍ എര്‍ത്ത് മൂവേഴ്‌സ് കൊയിലാണ്ടിയുമാണ് ഏറ്റുമുട്ടുന്നത്.

Advertisement

അണ്ടര്‍ 17 ടീമിന്റെ സെമി ഫൈനലും ഇന്നലെ നടന്നിരുന്നു. ഈ മത്സരത്തില്‍ എക്കാം ഓമശ്ശേരിയെ 2-1ന് പരാജയപ്പെടുത്തി ബെയ്‌സ് കൊയിലാണ്ടി ഫൈനല്‍ ഉറപ്പാക്കി. അണ്ടര്‍ 17 രണ്ടാം സെമി ഫൈനലില്‍ നാളെ സെവന്‍ സ്‌പോര്‍ട്‌സ് കുന്നമംഗലവും സാക് കല്ലായിയും തമ്മില്‍ ഏറ്റുമുട്ടും. വൈകുന്നേരം ആറുമണിക്കാണ് മത്സരം.

Advertisement

Summary: AKG Football Fair: Gnanodayam Cherimangad beat Blackson Thiruvod in final