അടിച്ചും തിരിച്ചടിച്ചും ആവേശകരമായി മുന്നേറിയ മത്സരം; എകെജി ഫുട്ബോൾ മേളയിൽ ഉജ്ജ്വല വിജയവുമായി ജനറൽ എർത്ത് മൂവേഴ്സ് കൊയിലാണ്ടി
കൊയിലാണ്ടി: 43ാം എ.കെ.ജി ഫുട്ബോള്‍ മേളയുടെ ആവേശകരമായ മൂന്നാം മത്സരം മൂന്ന് ഗോളുകള്‍ക്ക് വിജയിച്ച് ജനറല്‍ എര്‍ത്ത് മൂവേഴ്സ് കൊയിലാണ്ടി. ജനറല്‍ എര്‍ത്ത് മൂവേഴ്സ് അഞ്ച് ഗോളുകള്‍ നേടിയപ്പോള്‍ എഫ്.സി പാറക്കല്‍ താഴെയ്ക്ക് രണ്ട് ഗോളുകള്‍ നേടാനേ കഴിഞ്ഞുള്ളൂ.
എട്ടാം മിനുട്ടില്‍ ജനറല്‍ എര്‍ത്ത് മൂവേഴ്സ് 10 ആം നമ്പര്‍ സുഡാനി താരം അബ്ബാസ് ആന്റണി ആദ്യ ഗോള്‍ നേടി. 13 ആം മിനുട്ടില്‍ 9 ആം നമ്പര്‍ താരം അമിത്തിലൂടെ എഫ് സി പാറക്കല്‍ താഴെ ഗോള്‍ മടക്കി. വാശിയേറിയ ഒന്നാം പകുതിയില്‍ ഇരു ടീമുകളും ഒരോ ഗോള്‍ വീതം നേടി തുല്യത പാലിച്ചു.
രണ്ടാംപകുതിയിലാണ് കൂടുതല്‍ ഗോളുകള്‍ പിറന്നത്. രണ്ടാം പകുതിയില്‍ 15 ആം മിനുട്ടില്‍ പാറക്കല്‍ താഴെ താരം അമിതിന്റെ ഗോളില്‍ 2-1 ന് മുന്നിലായി. 19, 24, 25 മിനുട്ടുകളില്‍ ജനറല്‍ എര്‍ത്ത് മൂവേഴ്സ് സുഡാനി താരം അബ്ബാസ് ആന്റണിയും. 20 ആം മിനുട്ടില്‍ സമാനും ഗോളടിച്ചതോടെ 5- 2 ന് ജനറല്‍ എര്‍ത്ത് മൂവേഴ്സ് കൊയിലാണ്ടി വിജയിച്ചു.
Summary: AKG Football Fair: General Earth Movers Co-Operate With Authentic Victory In Thrilling Match