വയനാടിനുവേണ്ടി എ.ഐ.വൈ.എഫിന്റെ ബുള്ളറ്റ് ചലഞ്ച് നറുക്കെടുപ്പ്; ബുള്ളറ്റടിച്ചത് മേപ്പയ്യൂര്‍ മണ്ഡലം കമ്മിറ്റി വിറ്റ ടിക്കറ്റിന്, വിജയിയായി വേളം ചേരാപുരം സ്വദേശി


മേപ്പയ്യൂര്‍: എ.ഐ.വൈ.എഫ് കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ബുള്ളറ്റ് ചലഞ്ച് നറുക്കെടുപ്പില്‍ വിജയിയായി വേളം ചേരാപുരം സ്വദേശി. മേപ്പയ്യൂര്‍ മണ്ഡലത്തിലെ തുറയൂര്‍ മേഖല കമ്മിറ്റി വിറ്റ ടിക്കറ്റിനാണ് ബുള്ളറ്റ് സമ്മാനമായി ലഭിച്ചത്. വയനാട്ടില്‍ ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്കായി എ.ഐ.വൈ.എഫ് നിര്‍മ്മിച്ചു നല്‍കുന്ന പത്തുവീട് പദ്ധതിയുടെ ധനശേഖരണാര്‍ത്ഥമാണ് ബുള്ളറ്റ് ചലഞ്ച് സംഘടിപ്പിച്ചത്.

വേളം സ്വദേശിയായ മുഹമ്മദലിയാണ് നറുക്കെടുപ്പ് വിജയിയായത്. കീഴൂര്‍ എ.യു.പി സ്‌കൂളിലെ അധ്യാപകനാണ്. വിപിന്‍ കൈതക്കല്‍ വിറ്റ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്.

സ്‌കൂളിലെ സഹപ്രവര്‍ത്തകനില്‍ നിന്നാണ് ടിക്കറ്റെടുത്തതെന്നും നറുക്കെടുപ്പ് വിജയിയായതില്‍ സന്തോഷമുണ്ടെന്നും മുഹമ്മദലി കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

Summary: AIYF Bullet Challenge Draw