Tag: AIYF

Total 3 Posts

പ്രതിഷേധം വിജയം; കൊല്ലം ചിറയോരത്ത് വാഹന പാര്‍ക്കിങ്ങിന് ഫീസ് ഈടാക്കാനുള്ള തീരുമാനം പിന്‍വലിച്ചതായി പിഷാരികാവ് ദേവസ്വം ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട്

കൊയിലാണ്ടി: കൊല്ലം ചിറയോരത്ത് പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളില്‍ നിന്ന് ഫീസ് ഈടാക്കാനുള്ള തീരുമാനം പിന്‍വലിച്ച് പിഷാരികാവ് ദേവസ്വം. പാര്‍ക്കിങ് ഫീസ് ഈടാക്കാനുള്ള നീക്കത്തിനെതിരെ നാട്ടുകാരുടെയും യുവജനസംഘടനകളുടെയും ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് ഡി.വൈ.എഫ്.ഐയുടെ പ്രാദേശിക നേതാക്കള്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ കൊട്ടിലകത്ത് ബാലന്‍ നായരുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് തീരുമാനം പിന്‍വലിക്കാനുള്ള തീരുമാനം വന്നത്.

കൊല്ലം ചിറയോരത്തെ അന്യായമായ പാര്‍ക്കിങ് ഫീസ്: പ്രതിഷേധവുമായി യുവജന സംഘടനകള്‍, തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യം

കൊയിലാണ്ടി: കൊയിലാണ്ടിയുടെ പ്രധാന ആകര്‍ഷണീയതകളിലൊന്നായ കൊല്ലം ചിറയുടെ സൗന്ദര്യം ആസ്വദിക്കാനെത്തുന്നവരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് ഭീമമായ ഫീസ് ഈടാക്കാനുള്ള പിഷാരികാവ് ദേവസ്വത്തിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാവുന്നു. തീരുമാനത്തിനെതിരെ നാട്ടുകാര്‍ക്കൊപ്പം ഡി.വൈ.എഫ്.ഐ, എ.ഐ.വൈ.എഫ് ഉള്‍പ്പെടെയുള്ള യുവജന സംഘടനകളും രംഗത്തെത്തി. നവംബര്‍ ഒന്ന് മുതല്‍ ചിറയോരത്ത് പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ക്ക് ഫീസ് ഈടാക്കാനാണ് ദേവസ്വം ബോര്‍ഡിന്റെ തീരുമാനം. അന്യായമായ

‘സേ നോ ടു വാര്‍’ യുദ്ധത്തിനെതിരെ കൊയിലാണ്ടിയില്‍ ‘സ്‌നേഹ ജ്വാല’ തെളിയിച്ചു

കൊയിലാണ്ടി: സേ നോ ടു വാര്‍ എന്ന മുദ്രാവാക്യമുയര്‍ത്തി എ.ഐ.വൈ.എഫ് മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ യുദ്ധത്തിനെതിരെ ‘സ്‌നേഹ ജ്വാല’ തെളിയിച്ചു. കൊയിലാണ്ടി ഗാന്ധി പ്രതിമക്കു മുമ്പില്‍ നടന്ന പരിപാടി സംസ്ഥാന കമ്മറ്റി അംഗം അഭിജിത്ത് കോറോത്ത് ഉദ്ഘാടനം ചെയ്തു. യുക്രൈനില്‍ റഷ്യ നടത്തിയ സൈനിക നടപടിയെ ശക്തമായി അപലപിച്ചു. സമാധാനപരമായ സഹവര്‍ത്തിത്വത്തിലൂടെയും ചര്‍ച്ചകളിലൂടെയുമാ ണ് രാജ്യങ്ങള്‍