‘സേ നോ ടു വാര്‍’ യുദ്ധത്തിനെതിരെ കൊയിലാണ്ടിയില്‍ ‘സ്‌നേഹ ജ്വാല’ തെളിയിച്ചു


കൊയിലാണ്ടി: സേ നോ ടു വാര്‍ എന്ന മുദ്രാവാക്യമുയര്‍ത്തി എ.ഐ.വൈ.എഫ് മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ യുദ്ധത്തിനെതിരെ ‘സ്‌നേഹ ജ്വാല’ തെളിയിച്ചു. കൊയിലാണ്ടി ഗാന്ധി പ്രതിമക്കു മുമ്പില്‍ നടന്ന പരിപാടി സംസ്ഥാന കമ്മറ്റി അംഗം അഭിജിത്ത് കോറോത്ത് ഉദ്ഘാടനം ചെയ്തു. യുക്രൈനില്‍ റഷ്യ നടത്തിയ സൈനിക നടപടിയെ ശക്തമായി അപലപിച്ചു. സമാധാനപരമായ സഹവര്‍ത്തിത്വത്തിലൂടെയും ചര്‍ച്ചകളിലൂടെയുമാ ണ് രാജ്യങ്ങള്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിക്കേണ്ടത്. അദ്ദേഹം പറഞ്ഞു.

സുമേഷ് ഡി. ഭഗത് അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി എ.ടി.വിനീഷ്. ജില്ലാ എക്‌സികുട്ടീവ് അംഗം ബി.ദര്‍ശിത്ത്, അജീഷ് പൂക്കാട്, എസ്.അമല്‍ജിത്ത്എന്നിവര്‍ സംസാരിച്ചു. അജീഷ് കൊളക്കാട്, എം.കെ ബിനു, അതുല്‍ കൃഷ്ണ എന്നിവര്‍ നേതൃത്വം നല്‍കി.