കോഴിക്കോട് ജില്ലയിലെ എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ടീച്ചറെ ആവശ്യമുണ്ട്; യോഗ്യതയും വിശദാംശങ്ങളും അറിയാം


കോഴിക്കോട്: ജില്ലയിലെ ഒരു എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ടീച്ചര്‍ ട്രെയിനിംഗ് സ്‌കൂള്‍ ടീച്ചര്‍ മാത്തമാറ്റിക്‌സ് തസ്തികയില്‍ ഭിന്നശേഷി – കാഴ്ച പരിമിതര്‍ക്ക് സംവരണം ചെയ്തിരിക്കുന്ന ഒരു സ്ഥിര ഒഴിവുണ്ട്. ശമ്പളം : 41300 – 87000 രൂപ.

പ്രായം : 01.01.2024 ന് 40 വയസ്സ് കവിയാന്‍ പാടില്ല (നിയമാനുസൃത വയസ്സിളവ് സഹിതം). നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്നതിനുള്ള അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഫെബ്രുവരി 15ന് മുമ്പ് ബന്ധപ്പെട്ട പ്രൊഫഷണല്‍ ആന്റ് എക്‌സിക്യൂട്ടിവ് എംപ്ലോയ്മെന്റ് എക്‌സ്ചേഞ്ചിലോ, അടുത്തുള്ള ടൗണ്‍ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിലോ നേരിട്ട് ഹാജരാകേണ്ടാതാണ്.

നിലവില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്നവര്‍ ബന്ധപ്പെട്ട മേധാവിയില്‍ നിന്നുള്ള എന്‍.ഓ.സി ഹാജരാക്കേണ്ടതാണ്. ഫോണ്‍: 0495 2376179.