സി.പി.ഐ.എം ജില്ലാ സമ്മേളനം; പതാക ജാഥയ്ക്ക് പെരുവട്ടൂര്‍ പി.വി സത്യനാഥന്‍ സ്മൃതി മണ്ഡപത്തില്‍ നിന്ന് തുടക്കം
കൊയിലാണ്ടി: സി.പി.ഐ.എം കോഴിക്കോട് ജില്ലാ സമ്മേളനത്തിന് മുന്നോടിയായി പെരുവട്ടൂരില്‍ വെച്ച് പതാക ജാഥ ആരംഭിച്ചു. മുന്‍ ലോക്കല്‍ സെക്രട്ടറിയായിരുന്ന രക്തസാക്ഷി പി.വി സത്യനാഥന്റെ സ്മൃതിമണ്ഡപത്തില്‍ നിന്ന് കുടുംബാംഗങ്ങള്‍ സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവും ജാഥാ ലീഡറുമായ എം. മെഹബൂബിന് പതാക കൈമാറി.
വടകര കോടിയേരി ബാലകൃഷ്ണന്‍ നഗറില്‍ ജനുവരി 29,30,31 തിയ്യതികളിലായാണ് സമ്മേളനം നടക്കുന്നത്. പതാക ജാഥയ്ക്ക് ശേഷം നടന്ന പൊതുയോഗം സി.പി.ഐ.എം ജില്ലാ സെക്രട്ടറി പി. മോഹനന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ഏരിയാ കമ്മിറ്റി അംഗം കെ. സത്യന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ കെ.കെ. മുഹമ്മദ്, പി. ദിവാകരന്‍ മാസ്റ്റര്‍, ജില്ലാ കമ്മിറ്റി അംഗം പി. വിശ്വന്‍ മാസ്റ്റര്‍, കെ. ദാസന്‍, ഏരിയാ സെക്രട്ടറി ടി.കെ. ചന്ദ്രന്‍ മാസ്റ്റര്‍, അഡ്വ. എല്‍.ജി ലിജീഷ്, ലോക്കല്‍ സെക്രട്ടറി പി. ചന്ദ്രശേഖരന്‍, പി.വി സത്യനാഥന്റെ മകന്‍ സലില്‍ നാഥ്, സഹോദരങ്ങളായ പി.വി രഘുനാഥ്, സുനില്‍ കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
തുടര്‍ന്ന് പെരുവട്ടൂരില്‍ നിന്നും റെഡ് വളണ്ടിയര്‍മാരുടെയും ബാന്റ്‌സംഘങ്ങളുടെയും അകമ്പടിയോടെ ഉള്ള പതാക ജാഥ 19 കേന്ദ്രങ്ങളിലൂടെ കടന്ന് പോയി. വൈകീട്ട് സമ്മേളന നഗരയില്‍ 24-ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി ജില്ലാ സമ്മേളനത്തിന് പതാക ഉയരും.