കൂവ്വപ്പൊടി, കുന്നന്‍കായപ്പൊടി, ചമ്മന്തിപ്പൊടി… ഇവയ്‌ക്കൊന്നിനും ഇനി അകലെപ്പോകേണ്ട; 11 ഇനം മൂല്യവര്‍ധിത കാര്‍ഷിക ഉല്പന്നങ്ങളുടെ വിപണനം കീഴരിയൂര്‍ തുടങ്ങി
കീഴരിയൂര്‍: കീഴരിയൂര്‍ ഗ്രാമ പഞ്ചായത്തിലെ കര്‍ഷകരുടെ 11 ഇനം മൂല്യ വര്‍ദ്ധിത കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ ചിങ്ങം ഒന്ന് കര്‍ഷകദിന നാളില്‍ വിപണയിലേക്കിറക്കി. കീഴരിയൂര്‍ കൃഷി ഭവന്‍ ഹാളില്‍ വെച്ച് നടന്ന കര്‍ഷക ദിനാചരണ പരിപാടിയില്‍ പേരാമ്പ്ര എം.എല്‍.എ ടി.പി. രാമകൃഷ്ണന്‍ കര്‍ഷക ദിനാചരണ വേദിയില്‍ വെച്ച് മൂല്യ വര്‍ദ്ധിത കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ വിപണന ഉല്‍ഘാടനം നിര്‍വഹിച്ചു. ചടങ്ങില്‍ കര്‍ഷകരെ ആദരിച്ചു.
കീഴരിയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ.നിര്‍മ്മല അധ്യക്ഷയായിരുന്നു. കീഴരിയൂരിലെ കൃഷി ക്കൂട്ടങ്ങളുടെ മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നങ്ങളായ ബ്‌ളാക്ക് ജാസ്മിന്‍ റൈസ് പായസം മിക്‌സ്, നവര അരി, ബ്‌ളാക്ക് ജാസ്മിന്‍ റൈസ്, നെല്ലു കുത്തരി, മഞ്ഞള്‍ പൊടി, കൂവ്വ പൊടി, കുന്നന്‍കായ പൊടി, ചമ്മന്തിപൊടി, സാമ്പാര്‍ തേങ്ങ മിക്‌സ്, വറത്തുപ്പേരി, ശര്‍ക്കര ഉപ്പേരി തുടങ്ങി പതിനൊന്ന് ഇനം ഉല്‍പ്പന്നങ്ങളാണ് വിപണിയിലെത്തിച്ചത്. ചടങ്ങില്‍ തിരഞ്ഞെടുക്കപ്പെട്ട ആറു കര്‍ഷകരെ ആദരിച്ചു.
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എന്‍.എം.സുനില്‍ കുമാര്‍, മേലടി ബ്‌ളോക്ക് പഞ്ചായത്ത് വികസന സ്റ്റാന്റിംങ് കമ്മറ്റി ചെയര്‍മാന്‍ രവീന്ദ്രന്‍.എം.എം , ഗ്രാമ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിംങ് കമ്മറ്റി ചെയര്‍മാന്‍ ഐ. സജീവന്‍ , വിദ്യാഭ്യാസ സ്റ്റാന്റിംങ് കമ്മറ്റി ചെയര്‍പെഴ്‌സണ്‍ നിഷ വല്ലിപടിക്കല്‍, ബ്‌ളോക്ക് പഞ്ചായത്ത് മെമ്പര്‍ സുനിത ബാബു, വാര്‍ഡു മെമ്പര്‍മാരായ കെ.സി. രാജന്‍, കെ. ഗോപാലന്‍, സി.ഡി.എസ് ചെയര്‍പെഴ്‌സണ്‍ ആര്‍.പി.വിധു, സഹകരണ ബാങ്ക് പ്രസിഡണ്ട് ശിവന്‍ മാസ്റ്റര്‍ ഇടത്തില്‍, പി.കെ.ബാബു, ബാലന്‍ നായര്‍ ചുക്കോത്ത്, ടി.കെ. വിജയന്‍, ടി.യു.സൈനുദ്ധീന്‍, പി.പി.നാരായണന്‍, കെ.ടി. ന്ദ്രന്‍ എന്നിവര്‍ ചടങ്ങിന് ആശംസകളര്‍പ്പിച്ചു. കൃഷി ആഫീസര്‍ അശ്വതി ഹര്‍ഷന്‍ സ്വാഗതവും അസിസ്റ്റന്റ് കൃഷി ആഫീസര്‍ ഷാജി. പി നന്ദിയും പറഞ്ഞു.