കോടിക്കല്‍ കടപ്പുറത്ത് മിനി ഹാര്‍ബര്‍ യാഥാര്‍ത്യമാക്കുക, മത്സ്യ തൊഴിലാളികള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ നടപ്പിലാക്കുക; കോടിക്കലില്‍ യൂത്ത് ലീഗ് ഏകദിന ഉപവാസം


നന്തിബസാര്‍: തീരദേശ അവഗണനക്കെതിരെ യൂത്ത് ലീഗ് മൂടാടി, തിക്കോടി പഞ്ചായത്ത് കമ്മിറ്റികളുടെ നേതൃത്വത്തില്‍ കോടിക്കല്‍ ടൗണില്‍ സംഘടിപ്പിച്ച ഏകദിന ഉപവാസം ഉദ്ഘാടനം ചെയ്തു. ജില്ലാ മുസ്ലിംലീഗ് ജനറല്‍ സെക്രട്ടറി ടി.ടി ഇസ്മായില്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

മത്സ്യ തൊഴിലാളികളുടെ പ്രശ്‌നങ്ങളോട് എം.എല്‍എയും സി.പി.എമ്മും മൂടാടി, തിക്കോടി പഞ്ചായത്ത് ഭരണ സിമിതികളും മുഖംതിരിഞ്ഞ് നില്‍ക്കുന്നുവെന്നും ടി.ടി ഇസ്മായില്‍ പറഞ്ഞു. കോടിക്കല്‍ കടപ്പുറത്ത് മിനി ഹാര്‍ബര്‍ യാഥാര്‍ത്യമാക്കുക,
മല്‍സ്യ തൊഴിലാളികള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ നടപ്പിലാക്കുക തീരദേശ അവഗണനക്കെതിരെയാണ് ഉപവാസം.


സമ്മേളനത്തില്‍ പി.കെ മുഹമ്മദലി അധ്യക്ഷത വഹിച്ചു. മിസ്ഹബ് കിഴരിയൂര്‍ മുഖ്യപ്രഭാഷണം നടത്തി. വി.പി ഇബ്രാഹിം കുട്ടി, സി ഹനീഫ മാസ്റ്റര്‍, സമദ് പൂക്കാട്, കെ.കെ റിയാസ്, ഫാസില്‍ നടേരി, പി പി കുഞ്ഞമ്മദ്, സി.കെ അബൂബക്കര്‍, ഒകെ ഫൈസല്‍, അസിസ് തിക്കോടി,തടത്തില്‍ അബ്ദുറഹ്‌മാന്‍, വര്‍ദ് അബ്ദുറഹ്‌മാന്‍, മജീദ് മന്നത്ത്, ഷഫീഖ് തിക്കോടി, ബാസിത്ത് മിന്നത്ത്, പി വി അസീസ്, മുസ്തഫ അമാന, കൊളരാട്ടില്‍ റഷീദ്, നൗഫല്‍ നന്തി, കെ പി ഷക്കീല, പി വി റംല, ഒകെ മുസ്തഫ, യു.കെ ഹമീദ്, ടി.കെ നാസര്‍, പി റഷീദ, ഹാഷിംകോയ തങ്ങള്‍, റഫീഖ് ഇയ്യത്തുകുനിയില്‍,
റഷീദ് ഇടത്തില്‍, റഫ്ഷാദ് വലിയമങ്ങാട്, സിനാന്‍ ഇല്ലത്ത്, ഫൗസിയ മുത്തായം സംസാരിച്ചു.

സമാപന സംഗമം എസ്ടിയു സംസ്ഥാന പ്രസിഡണ്ട് ഉമ്മര്‍ ഒട്ടുമ്മല്‍ ഉദ്ഘാടനം ചെയ്തു. റഷീദ് വെങ്ങളം മുഖ്യപ്രഭാഷണം നടത്തി. പി.കെ മമ്മു, പി.കെ ഹുസൈന്‍ ഹാജി, കെപി കരീം, ബീവി സറീന, ബഷീര്‍ തിക്കോടി, ഷിബില്‍ പുറക്കാട്, പി.കെ സുനീത, ഹസനുല്‍ ബന്ന, സജിന പിരിശത്തില്‍, ഫൗസിയ മുത്തായം, വി.കെ അലി, ടി. നൗഷാദ്, റഫീഖ് പുത്തലത്ത് എന്നിവര്‍ സംസാരിച്ചു.

ഉപവാസ സമരത്തിന് പി.കെ മുഹമ്മദലി, പി വി ജലീല്‍, ഷാനിബ് കോടിക്കല്‍, സാലിം മുചുകുന്ന്, സിഫാദ് ഇല്ലത്ത്,എം.വി അര്‍ശാദ്, ആസിഫ് കാരക്കാട്, നൗഫല്‍ യൂവി, ഫര്‍ഹാന്‍ പെരുമാള്‍പുരം, ഫര്‍ഹാന്‍ കോടിക്കല്‍, സയീദ് അറഫ, ഫര്‍ഷാദ് തിക്കോടി,ഷഫീഖ് കാരേക്കാട് നേതൃത്വം നല്‍കി.പിവി ജലീല്‍ സ്വാഗതവും ഷാനിബ് കോടിക്കല്‍ നന്ദിയും പറഞ്ഞു.