ആലപ്പുഴ ഇപ്റ്റ നാട്ടരങ്ങ് അവതരിപ്പിച്ച പാട്ടും പടവെട്ടും കലാമേളയും; കീഴരിയൂര്‍ ഫെസ്റ്റ് മൂന്നുദിവസം പിന്നിടുമ്പോള്‍ ഒഴുകിയെത്തുന്നത് നിരവധി ജനങ്ങള്‍
കീഴരിയൂര്‍: കീഴരിയൂര്‍ ഫെസ്റ്റ് മൂന്നു ദിവസം പിന്നിടുമ്പോള്‍ കലാപ്രകടനങ്ങള്‍ ആസ്വദിക്കാന്‍ ഒഴുകിയെത്തുന്നത് വന്‍ ജനസാഗരം. ഇന്നലെ നടന്ന ലിറ്ററേച്ചര്‍ ഫെസ്റ്റ് സാദരം പരിപാടി ചന്ദ്രശേഖരന്‍ തിക്കോടി ഉദ്ഘാടനം ചെയ്തു. കെ. കൗഷിക്കും സംഘവും കെ എല്‍.എക്‌സ് പ്രസ്സ് മ്യൂസിക്കല്‍ ബാന്റിന്റെയും പരിപാടി ആസ്വദിക്കാനെത്തിയത് പതിനായിരങ്ങളായിരുന്നു.
റിയാരമേഷ് ടീം നേതൃത്വം നല്‍കിയ നൃത്ത ആവിഷ്‌കാര ആലപ്പുഴ ഇപ്റ്റ നാട്ടരങ്ങ് അവതരിപ്പിച്ച പാട്ടും പടവെട്ടും ദൃശ്യ
കലാമേളയിലും വന്‍ ജനപങ്കാളിത്തമായിരുന്നു. ലിറ്ററേച്ചര്‍ ഫെസ്റ്റ് സാദരം പരിപാടിയില്‍ ഒ.പി.സുരേഷ്, സ്ഥിരം സമിതി അധ്യക്ഷന്‍ എം.സുരേഷ്, പഞ്ചായത്തംഗം ഇ.എം.മനോജ് എന്നിവര്‍ പ്രസംഗിച്ചു.
കീഴരിയൂര്‍ ബോംബു കേസ് സ്മാരക മന്ദിരത്തില്‍ നടന്ന ചരിത്ര വര്‍ണങ്ങള്‍ പരിപാടി ചരിത്രപണ്ഡിതന്‍ എം.ആര്‍. രാഘവ വാര്യര്‍ ഉദ്ഘാടനം ചെയ്തു. കീഴരിയൂര്‍ അയിരുകളാലും അരുവികളാലും സമ്പന്നമായ കീഴരിയൂര്‍ ചരിത്ര താളുകളില്‍ മറക്കാനാവാത്ത ദേശമാണെന്നും കീഴരിയൂര്‍ ബോംബു സ്‌ഫോടനം ബ്രട്ടീഷ് മേധാവിത്വത്തിന്റെ അടിവേരിളക്കിയ സംഭവമാണെന്നും ചരിത്രപണ്ഡിതന്‍ എം.ആര്‍.രാഘവ വാര്യര്‍ പറഞ്ഞു.
പഞ്ചായത്ത് അംഗം സവിത നിരത്തിന്റെ മീത്തല്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.നിര്‍മല, ഫെസ്റ്റ് മീഡിയ ചെയര്‍മാന്‍ ഫൗസിയ കുഴുമ്പില്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.എം.സുനില്‍, വള്ളത്തോള്‍ ഗ്രന്ഥശാല പ്രസിഡന്റ്
സി.എം.വിനോദ് എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ചിത്രരചന, പെയിന്റിംങ് മത്സരങ്ങള്‍ നടന്നു.