കീഴൂരില്‍ കാഴ്ചപരിമിതനെ ആക്രമിച്ചതിന് പിന്നാലെ അയല്‍വാസിയായ സി.പി.എം നേതാവിനെ വീട്ടില്‍ കയറി മര്‍ദ്ദിച്ചു; അയനിക്കാട് സ്വദേശിയ്‌ക്കെതിരെ കേസ്


Advertisement

പയ്യോളി: അയനിക്കാട് സ്വദേശിയെ വീട്ടില്‍ക്കയറി ആക്രമിച്ചതായി പരാതി. സി.പി.എം ലോക്കല്‍ കമ്മിറ്റിയംഗവും കേരള സ്റ്റേറ്റ് ആര്‍ടിസാന്‍സ് യൂണിയന്‍ ജില്ലാ കമ്മിറ്റി അംഗമായ അയനിക്കാട് പോസ്റ്റ് ഓഫീസിന് സമീപം പാലേരി മുക്കില്‍ വടക്കേടത്ത് രവിയാണ് പരാതി നല്‍കിയത്.

Advertisement

ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം. രവിയുടെ അയല്‍വാസി കൂടിയായ അയനിക്കാട് സ്വദേശിയായ കുന്നുംപറമ്പത്ത് അനൂപ് ആണ് ആക്രമിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പയ്യോളി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Advertisement

അനൂപിന്റെ കല്ല്യാണം മുടക്കിയെന്നാരോപിച്ചായിരുന്നു ആക്രമണം. ഇന്നലെ കീഴൂരില്‍ കാഴ്ചപരിമിതിയുള്ളയാളെ ആക്രമിച്ച് പണം തട്ടാന്‍ ശ്രമിച്ച സംഭവത്തിന് പിന്നിലും അനൂപ് ആയിരുന്നു. രണ്ട് സംഭവങ്ങളിലും ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് പയ്യോളി പൊലീസ് പറഞ്ഞു.

Advertisement