‘തൊഴില്‍ സുരക്ഷ ഉറപ്പ് വരുത്തുക’; വിവിധ ആവശ്യങ്ങളുന്നയിച്ച് മേപ്പയൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസിനു മുന്നില്‍ ആധാരം എഴുത്തുകാരുടെ ധര്‍ണ്ണ


 

മേപ്പയ്യൂര്‍: വിവിധ ആവശ്യങ്ങളുന്നയിച്ച് മേപ്പയൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസിനു മുന്നില്‍ ധര്‍ണ്ണ നടത്തി ആധാരം എഴുത്തു അസോസിയേഷന്‍. ഗ്രാമ പഞ്ചായത്ത് അംഗം ശ്രീനിലയം വിജയന്‍ മാസ്റ്റര്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു.

ആധാരം എഴുത്തുകാരുടെ ക്ഷേമനിധി ആനുകൂല്യങ്ങളും പെന്‍ഷനും വര്‍ധിപ്പിക്കുക, തൊഴില്‍ സുരക്ഷ ഉറപ്പ് വരുത്തുക, ആധാരം എഴുത്തു ജോലി ആധാരം എഴുത്തുകാര്‍ക്ക് മാത്രമായി സംവരണം ചെയ്യുക, പതിമുന്ന് വര്‍ഷങ്ങള്‍ക്കു മുമ്പ് വന്ന എഴുത്തു ഫീസ് പട്ടിക പുതുക്കി നിശ്ചയിക്കുക, വര്‍ഷങ്ങളായി മുടങ്ങി കിടന്ന തയ്യാറാക്കല്‍ കൈപ്പട പരീക്ഷ നടത്തുക, ഫെയര്‍വാല്യൂ നിശ്ചയിച്ചതിലെ അപാകതകള്‍ പരിഗണിക്കുക, രേഖകളുടെ സുരക്ഷ ഉറപ്പ് വരുത്തികൊണ്ടുള്ള പരിഷ്‌കാരം നടപ്പിലാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ധര്‍ണ്ണ സംഘടിപ്പിച്ചത്.

ജില്ലാ ജോയിന്റ് സെക്രട്ടറി ആര്‍.ജെ. ബിജുകുമാര്‍, എം കെ ബാബു, റീത്ത, കുഞ്ഞിക്കണ്ണന്‍, കെ പ്രമോദ്, ഗീത എന്നിവര്‍ സംസാരിച്ചു.