സിനിമയിൽ പവർ ഗ്രൂപ്പുണ്ട്, അമ്മ സംഘടനയ്ക്ക് തലയും നട്ടെല്ലുമില്ല, ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടാൻ വൈകിയതിന് സർക്കാർ മറുപടി പറയണം; വിവാദങ്ങൾക്കെതിരെ പ്രതികരിച്ച് നടി പത്മപ്രിയ
തിരുവനന്തപുരം: ഹേമകമ്മിറ്റി റിപ്പോർട്ട് പുറത്ത്വന്ന്തിന് പിന്നാലെ ഉണ്ടായ സിനിമയിലെ പുതിയ വിവാദങ്ങൾക്കെതിരെ പ്രതികരിച്ച് നടി പത്മപ്രിയ. ഭാരവാഹികൾ കൂട്ടരാജിവച്ച താരസംഘടനയായ അമ്മയ്ക്ക് തലയും നട്ടെല്ലുമില്ല. ഭാരവാഹികൾ കൂട്ട രാജിവച്ചപ്പോൾ ആർക്കാണ് രാജിക്കത്ത് സമർപ്പിച്ചതെന്ന് പത്മപ്രിയ ചോദിച്ചു. ഏഷ്യാനെറ്റ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് നടിയുടെ പ്രതികരണം.
ആരെല്ലാം നിഷേധിച്ചാലും സിനിമയിൽ പവർ ഗ്രൂപ്പുണ്ടെന്ന് പത്മ പ്രിയ വ്യക്തമാക്കി. വെറുമൊരു ലൈംഗികാരോപണം എന്ന നിലയിലാണ് ഇപ്പോഴത്തെ സംഭവങ്ങളെ സിനിമാ സംഘടനകൾ കാണുന്നത്. അധികാര ശ്രേണി ഉള്ളതുകൊണ്ടാണ് ലൈംഗികാതിക്രമം നടക്കുന്നത്. അക്കാര്യം ആരും പരിഗണനയ്ക്ക് എടുക്കുന്നില്ലെന്ന് പത്മപ്രിയ വിമർശിച്ചു.
ഡബ്ല്യുസിസി അംഗങ്ങൾ പോയി കണ്ടതിന് പിന്നാലെ മുഖ്യമന്ത്രി ഹേമ കമ്മിറ്റിയെ നിയോഗിച്ചു എന്നത് വലിയ കാര്യമാണ്. എന്നാൽ എന്തുകൊണ്ടാണ് നാലര വർഷം റിപ്പോർട്ട് പുറത്ത് വിടാതിരുന്നത് എന്നത് സർക്കാർ മറുപടി പറയണം. ഹേമ കമ്മിറ്റി റിപ്പോർട്ട് നാലര വർഷം പുറത്ത് വിടാതിരുന്നതിന് സർക്കാർ മറുപടി പറയണം. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചാൽ മാത്രം പോര. കമ്മിറ്റി ശുപാർശകളിൽ എന്ത് നടപടികൾ സ്വീകരിക്കുന്നുവെന്നതിൽ ഇപ്പോഴും വ്യക്തതയില്ലെന്നും പത്മപ്രിയ പറഞ്ഞു.
Descriptio: There is a power group in the movie, the Amma organization has no head and spine, the government should answer for the delay in releasing the Hema committee report; Actress Padmapriya reacts against the new controversies in the movie