നടന്‍ സിദ്ധിഖിന്റെ മകന്‍ റാഷിന്‍ അന്തരിച്ചു
എറണാകുളം: നടന്‍ സിദ്ധിഖിന്റെ മൂത്ത മകന്‍ റാഷിന്‍ അന്തരിച്ചു. 37 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസതടസത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ഏറെ നാളായി രോഗബാധിതനായിരുന്നു. നടനും ഗായകനുമായ ഷഹീന്‍ സഹോദരനാണ്. ഖബറടക്കം വ്യാഴാഴ്ച വൈകിട്ട് നാല് മണിക്ക് പടമുകള്‍ ജുമാ മസ്ജിദില്‍ നടക്കും.