നടന് മമ്മൂട്ടിയുടെ അമ്മ ഫാത്തിമ ഇസ്മായില്‍ അന്തരിച്ചു
കോട്ടയം: സിനിമാ നടന് മമ്മൂട്ടിയുടെ മാതാവ് ഫാത്തിമ ഇസ്മായില്‍ അന്തരിച്ചു. തൊണ്ണൂറ്റിമുന്ന് വയസ്സായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം.
പരേതനായ പാണപറമ്പില്‍ ഇസ്മയിലിന്റെ ഭാര്യയാണ്. മമ്മൂട്ടി മൂത്ത മകനാണ്. ചലച്ചിത്ര-സീരിയല്‍ നടന് ഇബ്രാഹിംകുട്ടി, ചലച്ചിത്ര നിര്‍മ്മാതാവ് സക്കറിയ, ആമിന, സൗദ, ഷഫീന എന്നിവരാണ് മറ്റ് മക്കള്‍.
മരുമക്കള്‍: പരേതനായ സലിം (കാഞ്ഞിരപ്പള്ളി), കരിം (തലയോലപ്പറമ്പ്), ഷാഹിദ് (കളമശ്ശേരി), സുല്‍ഫത്ത്, ഷെമിന, സലീന. നടന്മാരായ ദുല്‍ഖര്‍ സല്മാന്, അഷ്കര്‍ സൗദാന്‍, മഖ്ബൂല്‍ സല്മാന് തുടങ്ങിയവര്‍ കൊച്ചുമക്കളാണ്.
ഖബറടക്കം വെള്ളിയാഴ്ച വൈകുന്നേരം നാല് മണിക്ക് ചെമ്പ് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.