കൊയിലാണ്ടി പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നിര്‍ത്തിയിട്ടിരുന്ന ആക്ടീവ മോഷണം പോയതായി പരാതി


Advertisement

കൊയിലാണ്ടി: പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നിര്‍ത്തിയിട്ടിരുന്ന ആക്ടീവ മോഷണം പോയി. പാലത്തിനടുത്ത് നിർത്തിയിട്ടിരുന്ന കുറുവങ്ങാട് സ്വദേശിനിയുടെ കെ.എല്‍-57 L-114 വെള്ള ആക്ടീവയാണ് മോഷണം പോയത്‌. ശനിയാഴ്ച വൈകുന്നേരം 3മണിക്കും 6.30 ഇടയിലാണ് മോഷണം നടന്നത്‌.

Advertisement

സംഭവത്തില്‍ കൊയിലാണ്ടി പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്‌. എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ 98472 19143 എന്ന നമ്പറിലോ ബന്ധപ്പെടേണ്ടതാണ്‌.

Advertisement
Advertisement

Description: which was parked in the new bus stand area of ​​Koilandy was stolen