കൊയിലാണ്ടിയില്‍ ദൃശ്യമാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ ഭീഷണിയുമായി തെളിവെടുപ്പിന് എത്തിച്ച പ്രതി


കൊയിലാണ്ടി: ദൃശ്യമാധ്യമ പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തി മോഷണക്കേസില്‍ തെളിവെടുപ്പിന് എത്തിച്ച പ്രതി. റെയില്‍വെ സ്റ്റേഷനു മുന്‍വശം പന്തലായനി റോഡിലും തെളിവെടുപ്പിനെത്തിച്ചപ്പോഴാണ് മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ പാഞ്ഞടുത്തത്. വീഡിയോ എടുക്കുമ്പോള്‍ ക്യാമറ തല്ലിപ്പൊളിക്കുമെന്ന് പറഞ്ഞ് പോലീസിനെ വെട്ടിച്ച് പാഞ്ഞടുക്കുകയായിരുന്നു. കൊയിലാണ്ടി എസ്.ഐ..എം.പി. ശൈലേഷ്, എ.എസ്.ഐ.പി.കെ.വിനോദ്, ഒ.കെ.സുരേഷ്, വി.പി.ഷൈജു, ബിനോയ് രവി, എന്നിവരുടെ സംയോചിതമായ ഇടപെടലില്‍ പ്രതികളെ തടയുകയായിരുന്നു.

ബസ് സ്റ്റാന്റിനു സമീപത്തെ ഗള്‍ഫ് ബസാറില്‍ നിന്നും 60,000 രൂപ വിലയുള്ള മൊബൈല്‍ ഫോണും, രണ്ട്‌ സ്റ്റാര്‍ ടെക്‌സ് കളവു നടത്തിയ കേസിലും, റെയില്‍വെ സ്റ്റേഷനുകിഴക്കു വശത്തു നിന്നും സ്‌കൂട്ടര്‍ മോഷ്ടിച്ച കേസിലുമാണ് പ്രതികളെ തെളിവെടുപ്പിനു കൊണ്ടുവന്നത്,

പ്രതികളായ കോഴിക്കോട് വെള്ളിപറമ്പ് കീഴ്മാടത്തില്‍ മുഹമ്മദ് തായിഹ് (19,) കോഴിക്കോട് ചക്കുംകടവ് എം.പി.ഹൗസില്‍ മുഹമ്മദ് ഷിഹാല്‍ (20), കോഴിക്കോട് എടക്കാട് പറമ്പത്ത് മീത്തല്‍ അക്ഷയ് കുമാര്‍ (20) തുടങ്ങിയ പ്രതികളെ പുതിയ ബസ് സ്റ്റാന്റിലും, റെയില്‍വെ സ്റ്റേഷനു മുന്‍വശം പന്തലായനി റോഡിലും തെളിവെടുപ്പിനെത്തിച്ചപ്പോഴാണ് മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ ഭീഷണിയുമായി പാഞ്ഞടുത്തത്.