കൊയിലാണ്ടി മൈജി ഷോറും കുത്തിത്തുറന്ന് മോഷണം; പ്രതിക്ക് കോടതി ജാമ്യം നൽകി


കൊയിലാണ്ടി: കൊയിലാണ്ടി മൈജി ഷോറൂം കളവ് കേസിലെ പ്രതിയ്ക്ക് ജാമ്യം ലഭിച്ചു. കൊയിലാണ്ടി മൈജി ഷോറൂമില്‍ നടന്ന മോഷണവുമായി ബന്ധപ്പെട്ട് കേസിലാണ് ഏറ്റവുമൊടുവിലായി പ്രതി കുടുങ്ങിയിരിക്കുന്നത്. നിരവധി സി.സി.ടി.വി ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് പൊലീസ് പ്രതിയിലേക്കെത്തിയത്.  അറസ്റ്റിന് ശേഷം ഇന്നലെ  കോടതിയില്‍ ഹാജരാക്കിയ പ്രതി വെങ്ങളം കാട്ടില്‍പീടിക സ്വദേശിയായ മനാസ് (28) നാണ് ജാമ്യം ലഭിച്ചത്.

2024 മെയ് 28നായിരുന്നു കൊയിലാണ്ടി മൈജി ഷോറൂമില്‍ മോഷണം നടന്നത്. ഷോറൂമിന്റെ ഗ്ലാസ് തകര്‍ത്ത് അകത്തുകടന്ന പ്രതി അഞ്ച് ലാപ്‌ടോപ്പുകള്‍ മോഷ്ടിച്ചിരുന്നു. .

Also Read..

കൊയിലാണ്ടി മൈജി മൊബൈല്‍ ഷോപ്പില്‍ മോഷണം; മോഷ്ടാവ് അകത്തുകടന്നത് മുന്‍വശത്തെ ഗ്ലാസ് തകര്‍ത്ത്


തുടര്‍ന്ന് നിരവധി സ്ഥാപനങ്ങളുടെ സി.സി.ടിവിയും ബാഗ്ലൂര്‍, ഏറണാകുളം, കോഴിക്കോട് കേന്ദ്രീകരിച്ചും കൊയിലാണ്ടി പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതി പോലീസിന്റെ വലയിലാവുകയായിരുന്നു. കൊയിലാണ്ടി എസ്.എച്ച്.ഓ ജിതേഷ്‌കെ.എസിന്റെ നേതൃത്വത്തിലുള്ള എ.എസ്.ഐ ‘ദിലീപ്, സുരേഷ്, എസ്.സി.പി ഓ മാരായ വിജു വാണിയം കുളം, പ്രവീണ്‍, ബിനോയ് രവി എന്നിവര്‍ ചേര്‍ന്ന ഇന്‍വെസ്റ്റിഗേഷന്‍ ടീമാണ് പ്രതിയെ അറസ്റ് ചെയ്തത്.

കൊയിലാണ്ടിയിലെ മൈ ജി ഷോറൂമിന്റെ ഗ്ലാസ് പൊളിച്ച് അകത്ത് കടന്ന് മോഷണം; പ്രതി പോലീസ് പിടിയിൽ