ഭര്‍ത്താവിനൊപ്പം സഞ്ചരിക്കവെ അപകടം; മുക്കത്ത് ബൈക്ക് ടിപ്പറിനടിയില്‍പ്പെട്ട് സ്ത്രീ മരിച്ചു
മുക്കം: ഭര്‍ത്താവിനൊപ്പം സഞ്ചരിക്കവെ ബൈക്ക് അപകടത്തില്‍പ്പെട്ട് ടിപ്പറിനടിയിലേക്ക് മറിഞ്ഞ് ഭാര്യ മരിച്ചു. കളന്തോട് സ്വദേശി തത്തമ്മപ്പറമ്പില്‍ മാധവിയാണ് മരിച്ചത്. അറുപത് വയസായിരുന്നു.
ഭര്‍ത്താവ് വേലായുധനൊപ്പം സഞ്ചരിക്കവേയായിരുന്നു അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റ വേലായുധനെ മുക്കത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബുധനാഴ്ച വൈകകുന്നേരം അഞ്ച് മണിക്കായിരുന്നു സംഭവം. കൊയിലാണ്ടി-എടവണ്ണ സംസ്ഥാന പാതയില്‍ മുക്കം അഗസ്ത്യന്‍മൂഴിയിലാണ് അപകടം നടന്നത്. റോഡിലെ ഗതാഗത തടസ്സം മറികടക്കുന്നതിനായി ടിപ്പര്‍ലോറിയുടെ അരികിലൂടെ കടന്നുപോകവെ ഇരുവരും സഞ്ചരിച്ച ബൈക്ക് മറിയുകയായിരുന്നു. മാധവിയുടെ തലയിലൂടെ ടിപ്പറിന്റെ ടയറുകള്‍ കയറിയിറങ്ങി.
സമീപത്തുണ്ടായിരുന്നവര്‍ വേലായുധനെ ആശുപത്രിയിലെത്തിച്ചു. മാധവിയുടെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. മുക്കം അഗ്നിരക്ഷാ സേന സ്ഥലത്തെത്തി.