ലോറിയില്‍ മരത്തടി കയറ്റുന്നതിനിടെ അപകടം; ഓമശ്ശേരിയില്‍ യുവാവ് മരിച്ചു
ഓമശ്ശേരി: ലോറിയില്‍ മരത്തടി കയറ്റുന്നതിനിടെ തടി ദേഹത്തുവീണ് യുവാവിന് ദാരുണാന്ത്യം. ഓമശ്ശേരി ചാലില്‍ മുനീര്‍ (43) ആണ് മരിച്ചത്.
മുക്കം മാമ്പയില്‍ മരം കയറ്റുന്നതിനിടെ ഇന്നലെ രാത്രിയായിരുന്നു അപകടം. ഉടന്‍ തന്നെ മുക്കത്തെ കെ.എം.സി.ടി. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഉമ്മ: ആയിഷ. ഭാര്യ: ഫാത്തിമ സുഹറ (മണിമുണ്ട കൂടത്തായി). മക്കള്‍: മുഹമ്മദ് റയ്യാന്‍, ആയിഷാ മുഹസിന്‍, മുഹമ്മദ് അമാന്‍.
കോഴിക്കോട് മെഡിക്കല്‍ കോളേജിലുള്ള മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.