ഇരിങ്ങലിലെ വാഹനപകടം: മരിച്ചത് വടകര സ്വദേശി ശ്രീനാഥ്, ഭാര്യയ്ക്കും മകനും പരിക്ക്
വടകര: ഇരിങ്ങലില്‍ ഇന്ന് രാവിലെ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ മരണപ്പെട്ടത് വടകര സ്വദേശിയായ ശ്രീനാഥ്. മുപ്പത്തിനാല് വയസായിരുന്നു. നാരായണ നഗരത്തിനടുത്ത് പാറേമ്മല്‍ സ്കൂളിന് സമീപത്ത് താമസിക്കുന്ന ശ്രീനാഥും ഭാര്യയും കുഞ്ഞും സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. ഇന്ന് രാവിലെ 6 മണിയോട് കൂടിയായിരുന്നു അപകടം.
Also read: ഇരിങ്ങലിൽ കാറും ലോറിയും കൂട്ടിയിടിച്ച് വടകര സ്വദേശി മരിച്ചു
കാറിലുണ്ടായിരുന്ന ഭാര്യ അവന്യക്ക് കൈക്ക് പരിക്കുണ്ട്. ഇവരെ വടകര സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇവരുടെ കൂടെയുണ്ടായിരുന്ന രണ്ട് വയസുള്ള മകന് സ്വവാനിഷ് പരിക്കില്ലാതെ രക്ഷപ്പെട്ടു. വടകര മുന്‍സിപ്പല്‍ പാര്ക്കിന് സമീപം കോരപ്പറമ്പത്ത് ശ്രീധരന് – നാരായണി ദമ്പതികളുടെ ഏക മകനാണ് ശ്രീനാഥ്. വടകര മുത്തൂറ്റിലെ ജീവനക്കാരനാണ് മരിച്ച ശ്രീനാഥ്. ഗുരുവായൂരില്‍ നിന്ന് വടകരയിലേക്ക് വരുന്നതിനിടെയായിരുന്നു അപകടം.