സൗദിയില്‍ കാര്‍ മറിഞ്ഞ് അപകടം; നടുവണ്ണൂര്‍ സ്വദേശി മരിച്ചു
നടുവണ്ണൂര്‍: സൗദി അറേബ്യയുടെ കിഴക്കന്‍ പ്രവിശ്യയിലുണ്ടായ കാറപകടത്തില്‍ നടുവണ്ണൂര്‍ സ്വദേശി മരിച്ചു. നൊച്ചാടടെ നാസര്‍ ആണ് മരിച്ചത്. അന്‍പത്തിയെട്ട് വയസായിരുന്നു.
ബുധനാഴ്ച രാവിലെ ഒമ്പതുമണിയോടെ അല്‍ അഹ്സയിലെ ഉദൈലിയ റോഡിലാണ് അപകടമുണ്ടായത്. അല്‍ കോബാറില്‍ നിന്നും അല്‍ അഹ്സയിലേക്ക് പോകവെ നാസര്‍ ഓടിച്ച കാറിന്റെ ടയര്‍പൊട്ടി മറിയുകയായിരുന്നു. കൂടെയുണ്ടായിരുന്ന ജയന്ത് പരശുറാം, അഭിജിത്ത് എന്നിവര്‍ക്ക് നിസാര പരിക്കേറ്റു. രണ്ടുപേരും കര്‍ണാടക സ്വദേശികളാണ്.
മൃതദേഹം അല്‍ അഹ്സ് കിങ് ഫഹദ് ആശുപത്രിയിലേക്ക് മാറ്റി. തുടര്‍നടപടികളുമായി കെ.എം.സി.സി വെല്‍ഫെയര്‍ പ്രവര്‍ത്തകരും നടുവണ്ണൂര്‍ കൂട്ടായ്മ പ്രവര്‍ത്തകരും രംഗത്തുണ്ട്. കൊയിലാണ്ടിക്കൂട്ടം ദമാം ചാപ്റ്റര്‍ പ്രവര്‍ത്തക സമിതി അംഗമാണ് നാസര്‍.