പൂളാടിക്കുന്നില്‍ സ്‌കൂട്ടറില്‍ ആംബുലന്‍സ് ഇടിച്ച് സ്‌കൂട്ടര്‍ യാത്രിക മരിച്ചു; ഇടിച്ചത് കൊയിലാണ്ടിയില്‍ നിന്നുള്ള 108 ആംബുലന്‍സ്


Advertisement

കൊയിലാണ്ടി: പൂളാടിക്കുന്നില്‍ സ്‌കൂട്ടറില്‍ ആംബുലന്‍സ് ഇടിച്ച് അപകടം. അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രികയായിരുന്ന സ്ത്രീ മരിച്ചു. എടക്കര ചേളന്നൂര്‍ സ്വദേശിയായ ശ്രീലകം വീട്ടില്‍ സതീദേവി (60) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം മൂന്നുമണിക്ക് പൂളാടിക്കുന്ന് ജങ്ഷനില്‍ വെച്ചാണ് അപകടം നടന്നത്.

Advertisement

മെഡിക്കല്‍ കോളേജിലക്ക് പോകുന്ന KL 22 M 6417 എന്ന നമ്പറിലുള്ള 108 ആംബുലന്‍സ് സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സതീദേവിയെ ഉടനെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

Advertisement
Advertisement