പേരാമ്പ്രയിൽ ബൈക്ക് ബസിൽ ഇടിച്ച് അപകടം; എടവരാട് സ്വദേശിയായ ബൈക്ക് യാത്രക്കാരന് പരിക്ക്


പേരാമ്പ്ര: ബൈക്ക് ബസില്‍ ഇടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക്. എടവരാട് ചേനായി മഠത്തിൽ ഉണ്ണികൃഷ്ണൻ (41)ആണ് പരിക്കേറ്റത്. പേരാമ്പ്ര ബ്ലോക്ക് ഓഫീസിന് സമീപം ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകടം നടന്നത്.

പേരാമ്പ്ര എൽഐസി ഓഫീസിന് സമീപം ബൈപാസ് റോഡിൽ നിന്നും കുറ്റ്യാടി റോഡിലേക്ക് കയറി വന്ന ബൈക്ക് കുറ്റ്യാടിക്ക് പോകുകയായിരുന്ന ലയൺ ബസിൽ ഇടിക്കുകയായിരുവെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്‌. ഇടിയുടെ ആഘാതത്തിൽ ബസിന്റെ മുന്നിൽ പെട്ട ബൈക്കിനെയും വലിച്ചു ബസ് 10 മീറ്ററോളം മുന്നോട്ടുപോയെന്നാണ് ലഭിക്കുന്ന വിവരം.

തലയ്ക്ക് പരിക്കേറ്റ ഉണ്ണികൃഷ്ണനെ ഉടന്‍ തന്നെ നാട്ടുകാര്‍ പേരാമ്പ്ര താലൂക് ആശുപത്രിയിയില്‍ എത്തിച്ചു. തുടര്‍ന്ന് അവിടെ നിന്നും പ്രാഥമിക ചികിത്സയ്ക്ക് ശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.