പയ്യോളി അട്ടക്കുണ്ടിൽ ബൈക്ക് പോസ്റ്റിലിടിച്ച് 19കാരന് ദാരുണാന്ത്യം; മരിച്ചത് മണിയൂർ സ്വദേശി


Advertisement

പയ്യോളി: പേരാമ്പ്ര റോഡില്‍ മണിയൂര്‍ അട്ടക്കുണ്ട് പാലത്തിനു സമീപം ബൈക്ക് പോസ്റ്റിലിടിച്ച് പത്തൊന്‍പതുകാരന്‍ മരിച്ചു. മണിയ്യൂര്‍ എലിപ്പറമ്പത്ത് മുക്ക് ഹോമിയോ ഡിസ്പന്‍സറിക്ക് സമീപം ശ്രീകലയുടെ മകന്‍ ശ്രീരാഗ് ആണ് അപകടത്തില്‍ മരിച്ചത്. ഇന്ന് രാവിലെ 6.45 ഓടെയാണ് സംഭവം.

Advertisement

പയ്യോളി ഭാഗത്തേക്ക് വരികയായിരുന്ന ശ്രീരാഗ് സഞ്ചരിച്ച ബൈക്ക് പോസ്റ്റിലിടിച്ചതാകും അപകടകാരണമെന്ന് നാട്ടുകാര്‍ പറയുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Advertisement

വാട്ടര്‍ അതോറിറ്റി ജീവനക്കാരിയായ ശ്രീകലയുടെ ഏകമകനാണ് ശ്രീരാഗ്. വാട്ടര്‍ അതോറിറ്റി ജീവനക്കാരനായിരുന്ന അച്ഛന്‍ നേരത്തെ മരണപ്പെട്ടിരുന്നു.

Advertisement