ദേശീയപാതയില്‍ തിക്കോടി പെരുമാള്‍പുരത്ത് കാറും ബൈക്കും അപകടത്തില്‍പ്പെട്ടു: ബൈക്ക് യാത്രികന് പരിക്ക്


പയ്യോളി: ദേശീയപാതയില്‍ തിക്കോടി പെരുമാള്‍ പുരത്ത് അമല്‍ ഹോസ്പിറ്റലിനു സമീപം വാഹനാപകടത്തില്‍ ബൈക്ക് യാത്രികന് പരിക്ക്. കീഴൂര്‍ സ്വദേശിയായ യുവാവിനാണ് പരിക്കേറ്റത്. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയായിരുന്നു അപകടം.

ബൈക്കില്‍ കാറിടിച്ചായിരുന്നു അപകടം. പരിക്കേറ്റ യുവാവിനെ പ്രാഥമിക ചികിത്സയ്ക്കുശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പയ്യോളിയില്‍ നിന്നും തിക്കോടി ഭാഗത്തേക്ക് കോഴി മാലിന്യവുമായി പോകുകയായിരുന്ന യുവാവാണ് അപകടത്തില്‍പ്പെട്ടത്. ഇടിയുടെ ആഘാതത്തില്‍ ബൈക്ക് പൂര്‍ണമായും തകര്‍ന്നു.


Summary: Accident in Payyoli perumalpram