പയ്യോളിയിൽ സ്വകാര്യ ബസ് ഇടിച്ച് സ്കൂട്ടർ തകർന്നു; യാത്രക്കാരൻ രക്ഷപ്പെട്ടത് അത്ഭുതകരമായി


Advertisement

പയ്യോളി: ദേശീയപാതയില്‍ പയ്യോളിയില്‍ സ്‌കൂട്ടറില്‍ ബസ് ഇടിച്ച് അപകടം. യാത്രക്കാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. തിക്കോടി റഫ ഹൗസില്‍ റഹൂഫ് (56) ആണ് ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടത്. ബുധനാഴ്ച വൈകുന്നേരം 3.55 ഓടെ കോടതി ജങ്ഷനിലായിരുന്നു അപകടം നടന്നത്.

Advertisement

പേരാമ്പ്ര ഭാഗത്തുനിന്നും ദേശീയപാതയിലേക്ക് കടന്ന സ്‌കൂട്ടറില്‍ വടകരയില്‍ നിന്നും കൊയിലാണ്ടി ഭാഗത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസുമാണ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ എതിര്‍ഭാഗത്തുണ്ടായിരുന്ന ബസ്സിന്റെ അടിയിലേക്ക് തെറിച്ച സ്‌കൂട്ടര്‍ പൂര്‍ണമായും തകര്‍ന്നു. സ്‌കൂട്ടറില്‍ നിന്നും തെറിച്ച് വീണതുകാരണമാണ് റഹൂഫിഫ് രക്ഷപ്പെട്ടത്.

Advertisement

റഫൂഫിനെ പയ്യോളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Advertisement