മൂടാടിയില്‍ അപകടമുണ്ടായത് അമിതവേഗതയിലെത്തിയ കാര്‍ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ; വാഹനാപകടത്തില്‍ പരിക്കേറ്റത് തച്ചന്‍കുന്ന് സ്വദേശിക്ക്


Advertisement

മൂടാടി: മൂടാടിയില്‍ അപകടമുണ്ടായത് അമിതവേഗതയിലെത്തിയ കാര്‍ മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെയെന്ന് പ്രദേശവാസികള്‍. കോഴിക്കോട് ഭാഗത്തുനിന്നും വന്ന ഇന്നോവ പയ്യോളി ഭാഗത്തുനിന്നുവന്ന സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. സ്‌കൂട്ടര്‍ യാത്രികനായ തച്ചന്‍കുന്ന് സ്വദേശി വിജിന്‍ (35)നാണ് അപകടത്തില്‍ പരിക്കേറ്റത്.

Advertisement

വിജിന്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിന്റെ മുന്‍ഭാഗം ഇടിയുടെ ആഘാതത്തില്‍ തകര്‍ന്ന നിലയിലാണ്. അപകടത്തില്‍ വിജിന്റെ കാലിനും കൈയ്ക്കും തലയ്ക്കുമാണ് പരിക്കേറ്റത്. ഉടനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും അവിടെ നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കും മാറ്റുകയായിരുന്നു.

Advertisement

ഇന്നോവയിലുണ്ടായിരുന്നവര്‍ക്ക് കാര്യമായ പരിക്കുകളൊന്നുമില്ല. ദേശീയപാതയില്‍ മൂടാടി വീമംഗലത്ത് കൈലാസ് മില്ലിന് സമീപത്ത് ഇന്ന് രാവിലെയായിരുന്നു അപകടം.

Advertisement