മൂടാടി ബൈക്കും പിക്കപ്പ് വാനും അപകടത്തില്‍പ്പെട്ടു; ബൈക്ക് യാത്രികനായ യുവാവിന് ഗുരുതര പരിക്ക്


മൂടാടി: മൂടാടി കെ.എസ്.ഇ.ബി ഓഫീസിന് സമീപത്തായി ബൈക്കും പിക്കപ്പ് വാനും അപകടത്തില്‍പ്പെട്ടു. അപകടത്തില്‍ ബൈക്ക് യാത്രികനായ യുവാവിന് ഗുരുതരമായി പരിക്കേറ്റു. കീഴരിയൂര്‍ സ്വദേശിയാണിയാള്‍.

ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം. കൊയിലാണ്ടി ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്ക്. ദേശീയപാതയില്‍ മൂടാടി കെ.എസ്.ഇ.ബി ഓഫീസിന് സമീപത്തുള്ള ഡിവൈഡറിനരികിലായാണ് അപകടം നടന്നത്.

പരിക്കേറ്റ യുവാവിനെ ഉടനെ തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും അവിടെ നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കും മാറ്റി.