മേപ്പയ്യൂര്‍-കൊല്ലം റോഡിലെ കുഴി വെട്ടിക്കുന്നതിനിടെ അപകടം; നിയന്ത്രണംവിട്ട കാര്‍ മതിലില്‍ ഇടിച്ച് ദമ്പതികളടക്കം മൂന്നുപേര്‍ക്ക് പരിക്ക്


മേപ്പയൂര്‍: മേപ്പയൂര്‍-കൊല്ലം റോഡില്‍ കീഴരിയൂരിലെ ആറെ നാലില്‍ കാര്‍ നിയന്ത്രണംവിട്ട് മതിലില്‍ ഇടിച്ച് ദമ്പതികളടക്കം മൂന്നുപേര്‍ക്ക് പരിക്ക്. പരുക്കേറ്റ് മേപ്പയൂര്‍ പുതിയടത്ത് മീത്തല്‍ ബിജീഷ് (38) ഭാര്യ സുബിജ (36), നടുവിലെക്കണ്ടി മീത്തല്‍ അരുണ്‍ (26) എന്നിവര്‍ക്കാണ് പരിക്കേറ്റത്. റോഡിലെ കുഴി വെട്ടിച്ചതിനിടെ കാര്‍ നിയന്ത്രണംവിട്ട് മതിലില്‍ ഇടിക്കുകയായിരുന്നു. നാലരയോടെയായിരുന്നു അപകടം.

എതിര്‍ദിശയില്‍ വന്ന ഓട്ടോ ഗുഡ്‌സ് കാറില്‍ ഇടിച്ചതായും നാട്ടുകാര്‍ പറഞ്ഞു. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മേപ്പയ്യൂര്‍-കൊല്ലം റോഡ് ഗതാഗതം സാധ്യമല്ലാത്ത തരത്തില്‍ പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്. മേപ്പയ്യൂരില്‍ നിന്നും നെല്ല്യാടി വരെയുള്ള ഭാഗത്ത് ഒട്ടുമിക്കയിടത്തും റോഡ് പൊട്ടിപ്പൊളിഞ്ഞ് കുണ്ടും കുഴിയും രൂപപ്പെട്ടിരിക്കുകയാണ്. ഇതുവഴി സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസുകളടക്കം ഏറെ പ്രയാസപ്പെട്ടാണ് റോഡിലൂടെ കടന്നുപോകുന്നത്.


Summary: accident in meppayyur kollam nellyadi road