മകനെ ജര്‍മനയിലേക്ക് യാത്രയാക്കി മടങ്ങവെ വാഹനാപകടത്തില്‍ അച്ഛന് ദാരുണാന്ത്യം; കാര്‍ അപകടത്തില്‍പ്പെട്ടത് കൊയിലാണ്ടി-എടവണ്ണ സംസ്ഥാനപാതയില്‍


Advertisement

കൊയിലാണ്ടി: കൊയിലാണ്ടി-എടവണ്ണ സംസ്ഥാനപാതയില്‍ താഴെ ഓമശ്ശേരിക്കടുത്ത് കാര്‍ അപകടത്തില്‍പ്പെട്ട് വ്യാപാരി മരിച്ചു. വ്യാപാരിയും മാനന്തവാടി എക്‌സൈഡ് ബാറ്ററി ഷോറൂം ഉടമയുമായ ബത്തേരി മലങ്കര പുളിനാക്കുഴിയില്‍ പി.വി.മത്തായിയാണ് (65) മരിച്ചത്.

Advertisement

മകനെ ജര്‍മനിയിലേക്ക് യാത്രയാക്കി തിരുവനന്തപുരത്തുനിന്ന് ബത്തേരിയിലേക്കുള്ള മടക്കയാത്രയില്‍ കാര്‍ അപകടത്തില്‍പ്പെടുകയായിരുന്നു. ഇന്നലെ പുലര്‍ച്ച നാലു മണിക്കായിരുന്നു അപകടം.

Advertisement

ഓവുചാല്‍ മൂടുന്നതിന് ഇറക്കിവെച്ച സ്ലാബിലേക്ക് കാര്‍ ഇടിച്ചു കയറുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സഹോദരി ലിജി, ഡ്രൈവര്‍ ജോര്‍ജ് എന്നിവര്‍ക്ക് പരിക്കേറ്റു.

Advertisement

സുല്‍ത്താന്‍ ബത്തേരി മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ്, യാക്കോബായ ഭദ്രാസന കൗണ്‍സില്‍ അംഗം, മലങ്കര യാക്കോബായ ചര്‍ച്ച് മുന്‍ ട്രസ്റ്റി എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.

ഭാര്യ: സലോമി. മക്കള്‍: ബബില്‍ മാത്യു (ലണ്ടന്‍), പോള്‍ മാത്യു (ജര്‍മനി). സഹോദരങ്ങള്‍: കുര്യക്കോസ്, ഷാജി, മേരി, ലിസി, ലീന, ലിജി, പരേതയായ ചിന്നമ്മ.