കണ്ണൂരില്‍ അമിതവേഗതയിലെത്തിയ പിക്കപ്പ് വാനും ട്രാവലറും കൂട്ടിയിടിച്ചു; നിയന്ത്രണംവിട്ട വാന്‍ സമീപത്തെ ബൈക്കിലിടിച്ച് മറിഞ്ഞു- വീഡിയോ


Advertisement

കണ്ണൂര്‍:
പാനൂരില്‍ പിക്കപ്പ് വാനും ട്രാവലറും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. നാലു റോഡുകള്‍ ചേരുന്ന ജങ്ഷനില്‍ ഇരുവാഹനങ്ങളും വേഗത്തിലെത്തിയതാണ് അപകടത്തിന് കാരണം.
Advertisement

ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം. അമിതവേഗതയിലെത്തിയ വാനും ട്രാവലറും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം വിട്ട വാന്‍ സമീപത്ത് കൂടി പോകുകയായിരുന്ന ബൈക്കിലിടിച്ച് മറിഞ്ഞു.

Advertisement

അപകടത്തില്‍ പിക്കപ്പ് വാനിന്റെ ഡ്രൈവര്‍ക്കും ബൈക്ക് യാത്രക്കാരനുമാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Advertisement


[bot1]