ബാലുശ്ശേരിയില്‍ ബൈക്ക് ഇടിച്ച് കാല്‍നട യാത്രക്കാരി മരിച്ചു
ബാലുശ്ശേരി: കരുമലയില്‍ ബൈക്ക് ഇടിച്ച് കാല്‍നടയാത്രക്കാരി മരിച്ചു. കരുമല കെട്ടിന്റെ വളപ്പില്‍ ഇന്ദിരയാണ് മരിച്ചത്. അറുപത് വയസായിരുന്നു.
ബുധനാഴ്ച വൈകുന്നേരം 6.30 ഓടെയായിരുന്നു അപകടം നടന്നത്. കരുമലയില്‍ ക്ഷേത്രദര്‍ശനം കഴിഞ്ഞ് കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് നടക്കുകയായിരുന്നു ഇന്ദിര. കരുമല ബാങ്കിന് സമീപത്തെത്തിയപ്പോള്‍ എകരൂല്‍ ഭാഗത്തുനിന്ന് വരികയായിരുന്ന ബൈക്ക് ഇടിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ഇന്ദിരയെ ബാലുശ്ശേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. തുടര്‍ന്ന് മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
ഭര്‍ത്താവ്: സുകുമാരന്‍.