അയനിക്കാട് നിയന്ത്രണംവിട്ട ഇന്നോവ കാര്‍ ഡിവൈഡറില്‍ ഇടിച്ച് അപകടം


 

പയ്യോളി: അയനിക്കാട് കാറുകള്‍ കൂട്ടിയിടിച്ച് അപകടം. ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെ അയനിക്കാട് പോസ്റ്റ് ഓഫീസിന് സമീപത്തായിരുന്നു സംഭവം. സര്‍വ്വീസ് റോഡിലൂടെ വടകര ഭാഗത്തേയ്ക്ക് പോവുകയായിരുന്ന ഇന്നോവ കാര്‍ നിയന്ത്രണംവിട്ട് ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ ഇന്നോവ എതിര്‍വശത്തേയ്ക്ക് തിരിഞ്ഞുപോവുകയും പിറകില്‍ വരികയായിരുന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ കാറിന്റെ മുന്‍ഭാഗവും ഇന്നോവയുട സൈഡ് ഭാഗവും തകര്‍ന്നിട്ടുണ്ട്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. അപകടത്തെ തുടര്‍ന്ന് സ്ഥലത്ത് ഏറെ നേരം ഗതാഗത തടസ്സം നേരിട്ടു.