കോഴിക്കോട് ബീച്ചിൽ സംഗീത പരിപാടിക്കിടെ ബാരിക്കേഡ് മറിഞ്ഞുവീണു; ഇരുപതോളം പേർക്ക് പരിക്ക്


കോഴിക്കോട്: കോഴിക്കോട് ബീച്ചിൽ സംഗീത പരിപാടിക്കിടെ അപകടം. തിക്കിലും തിരക്കിലും ബാരിക്കേഡ് മറിഞ്ഞ് 20ഓളം പേർക്ക് പരിക്കേറ്റു. അപകടത്തെ തുടർന്ന് പരിപാടി നിർത്തിവച്ചു. ജെഡിടി ആർട്സ് കോളജിന്റെ സംഗീത പരിപാടിക്കിടെയാണ് അപകടം സംഭവിച്ചത്.

സം​ഗീതപരിപാടി ആസ്വദിക്കാനായി സംഘാടക സമിതി പ്രതീക്ഷിച്ചതിലും കൂടുതൽ ആളുകളാണ് ബീച്ചിലെത്തിയത്. ഇതിനെ തുടർന്ന് ബീച്ചിൽ വലിയ തിരക്ക് അനുഭവപ്പെട്ടുവെന്നാണ് വിവരം. ഇതിനിടയിൽ ബാരിക്കേട് തകർന്നുവീഴുകയായിരുന്നു. അപകടത്തിൽപെട്ടവരെ ബീച്ച് ആശുപത്രിയിലും സമീപത്തെ മറ്റ് ആശുപത്രികളിലും പ്രവേശിപ്പിച്ചു.

രക്ഷാപ്രവർത്തനത്തിന് പോലും ബീച്ചിലെത്തിയവരുടെ തിരക്ക് പ്രതികൂലമായതോടെ പോലീസ് ലാത്തിവീശി ആളുകളെ ഒഴിപ്പിക്കുകയാണ്. കടകളും അടപ്പിച്ചു. ബീച്ചിന് മുന്നിലെ റോഡിൽ വാഹനങ്ങൾ തടഞ്ഞും കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. രക്ഷാപ്രവർത്തനം തുടരുകയാണ്.

അക്കൗണ്ടില്‍ മിനിമം ബാലന്‍സ് ഇല്ലെങ്കില്‍ പണി പാളും; ഓരോ ബാങ്കുകളുടെയും സേവിങ്‌സ് അക്കൗണ്ടുകളില്‍ സൂക്ഷിക്കേണ്ട കുറഞ്ഞ തുക എത്രയെന്ന് നോക്കാം

Summary: Accident during concert at kozhikode  beach; Twenty people were injured