കൊല്ലത്ത് ബൈക്കും റിക്കവറി വാനും കൂട്ടിയിടിച്ചുള്ള അപകടം; പരിക്കേറ്റ ബൈക്ക് യാത്രികനായ ഇരുപത്തിമൂന്നുകാരന്‍ മരിച്ചു


കൊയിലാണ്ടി: കൊല്ലത്ത് കഴിഞ്ഞദിവസം ബൈക്കും റിക്കവറി വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ ഇരുപത്തിമൂന്നുകാരന്‍ മരിച്ചു. കൊല്ലം പാറപ്പള്ളി സ്വദേശി യൂസുഫ് മന്‍സില്‍ ഫഹീം ആണ് മരിച്ചത്.

കൊയിലാണ്ടി വില്ലേജ് ഓഫീസിന് സമീപം ദേശീയപാതയില്‍ ആഗസ്റ്റ് 13 ചൊവ്വാഴ്ച രാത്രിയായിരുന്നു അപകടം നടന്നത്. ഗുരുതരമായി പരിക്കേറ്റ ഫഹീം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.

പെയിന്റിങ് തൊഴിലാളിയാണ്. യൂസഫ് മന്‍സില്‍ ബാവയുടെയും ഫാത്തിമയുടെയും ഏകമകനാണ്. ഖബറടക്കം ഇന്ന് ഉച്ചയ്ക്കുശേഷം കൊല്ലം പാറപ്പള്ളിയില്‍ നടക്കും.