വടകര അഴിയൂരില്‍ ബസും മിനിലോറിയും കൂട്ടിയിടിച്ചു; നിരവധി പേര്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം


Advertisement

അഴിയൂര്‍: അഴിയൂരില്‍ ബസും മിനിലോറിയും കൂട്ടിയിടിച്ച് അപകടം. കുഞ്ഞിപ്പള്ളി ബ്ലോക്ക് ഓഫീസിന് സമീപം ബുധനാഴ്ച്ച വൈകുന്നേരം 5.35 ഓടെയാണ് അപകടം. നിരവധിപേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണെന്ന് ചോമ്പാല പോലീസ് പറഞ്ഞു.

Advertisement

കണ്ണൂരില്‍ നിന്നും കോഴിക്കോട്ടേക്ക് പോകുന്ന സ്വകാര്യ ബസ്സും കിഴങ്ങ് കയറ്റി പോവുകയായിരുന്ന മിനിലോറിയുമാണ് അപകടത്തില്‍ പെട്ടത്. ബസ് മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ മിനിലോറിയില്‍ ഇടിക്കുകയായിരുന്നു. മിനിലോറിയുടെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു.

Advertisement

പരിക്കേറ്റവരെ വടകരയിലെ സ്വകാര്യ ആശുപത്രികളിലും മാഹി ഗവണ്‍മെന്റ് ആശുപത്രിയിലേക്കും മാറ്റി.

Advertisement