താമരശ്ശേരിയില്‍ കാറുകള്‍ കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരുക്ക്; അപകടത്തില്‍ ഇരു കാറുകളുടെയും മുന്‍വശം പൂര്‍ണ്ണമായി തകര്‍ന്നു


Advertisement

താമരശ്ശേരി: താമരശ്ശേരിയില്‍ കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരുക്ക്. താമരശ്ശേരി ചുങ്കം ജംഗ്ഷനോട് ചേര്‍ന്ന് മുക്കം റോഡിലാണ് അപകടം. ഇന്ന് രാത്രി ഏഴരയോടെയാണ് സംഭവം. മുക്കം ഭാഗത്തു നിന്നും താമരശ്ശേരിയിലേക്ക് വരികയായിരുന്ന കാറും, എതിര്‍ ദിശയില്‍ വന്ന കാറും കൂട്ടിയിടിച്ചാണ് അപകടം.

Advertisement

മുക്കം ഭാഗത്തേക്ക് പോകുകയായിരുന്ന കാറിലെ യാത്രക്കാരായ മുക്കം കക്കാട് സ്വദേശികളായ നിഹ (10), സഫ്‌ന(35), മിഷാര്‍ (4), സനല്‍ (23), ലുബാബ (15), മുജീബ് റഹ്‌മാര്‍ (43), ഫാത്തിമ ബത്തൂര്‍ (12), ഹിബ ഫാത്തിമ (14), ഖലീല്‍ (3). ഓമശ്ശേരിയില്‍ നിന്നും താമരശ്ശേരിക്ക് വരികയായിരുന്ന കാറിലെ താമരശ്ശേരി പി.സി മുക്ക് സ്വദേശികളായ സില്‍ (23), മുഹസിന്‍ (24) എന്നിവര്‍ക്കാണ് പരുക്കേറ്റത്.

Advertisement

ഇവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Advertisement

summary: many people injured in car collision in Thamarassery