കൊയിലാണ്ടി ബസ് സ്റ്റാന്റില്‍ അപകടം; ബസ് തട്ടി സ്ത്രീക്ക് ഗുരുതര പരിക്ക്‌


കൊയിലാണ്ടി: കൊയിലാണ്ടി ബസ് സ്റ്റാന്റില്‍ പേരാമ്പ്ര റൂട്ടിലോടുന്ന ബസ് തട്ടി സ്ത്രീക്ക് ഗുരുതര പരിക്ക്. ഇന്ന് രാവിലെ 8മണിയോടെയായിരുന്നു അപകടം.

അരിക്കുളം-മുത്താമ്പി റോഡില്‍ നിന്ന് സ്റ്റാന്റിലേക്ക് ബസ് കയറ്റുന്നതിനിടെയാണ് അപകടം. ബസ് ശരീരത്തിലൂടെ കയറിയിറങ്ങിയതായാണ് വിവരം. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കൊയിലാണ്ടി അഗ്നിരക്ഷാ സേന ഗുരുതരമായ പരിക്കേറ്റ ഇവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.