താമരശ്ശേരിയില്‍ പെയിന്റ് കയറ്റിപ്പോവുകയായിരുന്ന ലോറി തോട്ടിലേയ്ക്ക് മറിഞ്ഞ് അപകടം; ഡ്രൈവര്‍ക്ക് പരിക്ക്
കോഴിക്കോട്: താമരശ്ശേരി ദേശീയപാതയില്‍ ലോറി തോട്ടിലേക്ക് മറിഞ്ഞ് അപകടം. അപകടത്തില്‍ ഡ്രൈവര്‍ക്ക് പരിക്കേറ്റു. കര്‍ണാടക ഹസന്‍ സ്വദേശി പ്രസന്നനാണ് അപകടത്തില്‍ പരിക്കേറ്റത്. ഇയാളെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മൈസൂരുവില്‍ നിന്ന് കോഴിക്കോട്ടേക്ക് വന്ന പെയിന്റ് കയറ്റിയ ലോറിയാണ് അപകടത്തില്‍പ്പെട്ടത്. വട്ടക്കുണ്ട് പാലത്തിന്റെ കൈവരി തകര്‍ത്ത ലോറി തോട്ടിലേക്ക് മറിയുകയായിരുന്നു. പെയിന്റില്‍ മുങ്ങി പോയ ഡ്രൈവറെ നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്.