പാട്ടും കഥകളുമായി ചേമഞ്ചരിയിലെ ചങ്ങാത്തപ്പന്തലില്‍ അവര്‍ വീണ്ടും ഒത്തുകൂടി
ചേമഞ്ചേരി: തമാശകളും കഥകളും പാട്ടുമായി അവര്‍ വീണ്ടും ഒത്തുകൂടി. വേര്‍തിരിവിന്റെയോ സഹതാപത്തിന്റെയോ നോട്ടങ്ങളില്ലാത്ത സന്തോഷ നിമിഷങ്ങള്‍ക്കായി. ചേമഞ്ചേരിയിലെ അഭയം സ്‌പെഷ്യല്‍ സ്‌കൂള്‍ സാക്ഷ്യം വഹിച്ചത് ഭിന്നശേഷിക്കാരുടെ സൗഹൃദ സംഭാഷണങ്ങള്‍ക്ക്. പരിഭവങ്ങളും പരാതികളും സന്തോഷങ്ങളുമെല്ലാമവര്‍ പങ്കിട്ടു.
ഭിന്നശേഷിക്കാരുടെ സ്വതന്ത്ര കൂട്ടായ്മയായ ഏയ്ഞ്ചല്‍ സ്റ്റാറിന്റെ ഒമ്പതാം വാര്‍ഷികമാണ് ചേമഞ്ചേരിയിലെ അഭയം സ്‌പെഷ്യല്‍ സ്‌കൂളില്‍ ‘ചങ്ങാത്തപ്പന്തല്‍’ എന്ന പേരില്‍ സംഘടിപ്പിച്ചത്. ശാരിരിക അവശതകള്‍ കാരണം വീടുകളുടെ നാലു ചുവരുകള്‍ക്കുള്ളില്‍ ഒതുങ്ങേണ്ടി വന്ന ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ സംഘമത്തില്‍ ഒത്തു ചേര്‍ന്നു.
സംഘമത്തിനെത്തിയവര്‍ക്ക് കൂട്ടായി ചലച്ചിത്ര നടന്‍ നവാസ് വള്ളിക്കുന്ന്, ജാനു താമാശ ഫെയിം ലിധി ലാല്‍ തുടങ്ങിയവര്‍ അതിഥികളായെത്തി. കോവിഡിനെ തുടര്‍ന്ന് ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമായിരുന്നു പരിപാടി സംഘടിപ്പിച്ചത്.
ഏയ്ഞ്ചല്‍ സ്റ്റാര്‍സ് പ്രസിഡന്റ് പ്രഭാകരന്‍, സെക്രട്ടറി സാബിറ, ചലച്ചിത്ര സംവിധായകനും നടനുമായ നൗഷാദ് ഇബ്രാഹിം, മധുലാല്‍ കൊയിലാണ്ടി, ഷൈജു പേരാമ്പ്ര, അശോകന്‍ കോട്ട്, ബിനേഷ് ചേമഞ്ചേരി, സത്യനാഥന്‍ മാടഞ്ചേ രി, പ്രകാശന്‍, കോയ, മിനി പരിപാടിക്ക് നേതൃത്വം നല്‍കി. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ പങ്കെടുത്തു.