ഇരിങ്ങത്ത് കിഴക്കേ പറമ്പില്‍ അബ്ദുറഹിമാന്‍ പേരാമ്പ്രയിലെ വീട്ടില്‍ മരിച്ച നിലയില്‍


പയ്യോളി: ഇരിങ്ങത്ത് കിഴക്കേ പറമ്പില്‍ അബ്ദുറഹിമാന്‍ പേരാമ്പ്രയിലെ വീട്ടില്‍ മരിച്ച നിലയില്‍. ഇന്ന് രാവിലെ വീട്ടില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം.

കിഴക്കേ പറമ്പില്‍ ആമിനയുടെയും മൊയ്തീന്റെയും മകനാണ്. ഭാര്യ: സാബിറ. മക്കള്‍: റാമിസ്, മുഷ്‌റഫ്, ഷെറീജ്.

മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കുശേഷം ഇരിങ്ങത്തെ വീട്ടിലേക്ക് കൊണ്ടുവരും. ഖബറടക്കം ഇരിങ്ങത്ത് ജുമാമസ്ജിദില്‍ നടക്കും.