എല്ലാവിഭാഗത്തിലുള്ള ഡോക്ടര്‍മാരുടെയും സേവനം, സൗജന്യ മരുന്ന് വിതരണവും; നൂറുകണക്കിനാളുകള്‍ക്ക് ആശ്വാസമായി മൂടാടി ഗ്രാമപഞ്ചായത്ത് ആരോഗ്യമേള


മൂടാടി: ഗ്രാമപഞ്ചായത്ത് ആരോഗ്യമേള സംഘടിപ്പിച്ചു. മേളയുടെ ഭാഗമായി അലോപ്പതി ആയുര്‍വേദം ഹോമിയോ വിഭാഗങ്ങളിലെ ഡോക്ടര്‍മാര്‍ നേതൃത്വം നല്‍കിയ പരിശോധന ക്യാമ്പ് നടത്തി.

ദന്ത പരിശോധന, സൗജന്യ മരുന്ന് വിതരണം, ജീവിത ശൈലീ രോഗ നിര്‍ണയം എന്നിവയും ലഹരി വിരുദ്ധ ബോധവല്‍ക്കരണവും സംഘടിപ്പിച്ചു. ഐ.സി.ഡി.എസ് -കുടുംബശ്രീ പ്രദര്‍ശന സ്റ്റാളുകളും മേളയില്‍ ഒരുക്കി.

മേള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ.ശ്രീകുമാര്‍ ഉത്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി.കെ.ഭാസ്‌കരന്‍ അധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ എം.കെ.മോഹനന്‍, എം.പി അഖില മെമ്പര്‍മാരായ റഫീഖ് പുത്തലത്ത്, പപ്പന്‍ മൂടാടി, സുനിത, കെ.ലതിക, രജുല.ടി.എം, സുമതി, സുമിത എന്നിവരും എച്ച് എം.സി അംഗങ്ങളായ ചേന്നോത്ത് ഭാസ്‌കരന്‍ മാസ്റ്റര്‍, കെ.എം.കുഞ്ഞിക്കക്കാരന്‍, ഡോ: ഷമീദ, ഡോ.പ്രഭിത എന്നിവരും സംസാരിച്ചു. ഡോ നിഷ്‌ന സ്വാഗതവും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഷീന നന്ദിയും പറഞ്ഞു.